പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകന്‍ ഡോ. ശംസീർ വയലില്‍
Aug 9, 2021, 11:14 IST
കൊച്ചി: (www.kvartha.com 09.08.2021) ഇന്‍ഡ്യയ്ക്ക് ഹോകിയില്‍ ഒളിംപിക് മെഡല്‍ നേടിത്തന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മലയാളി താരം പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകന്‍ ഡോ. ശംസീർ വയലില്‍.
ശ്രീജേഷിനെ രാജ്യം മുഴുവന്‍ അഭിനന്ദിയ്ക്കുന്നതിനിടെയാണ് യു എ ഇ ആസ്ഥാനമായ വി പി എസ് ഹെല്‍ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ശംസീർ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടോക്യോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്‍ഡ്യയുടെ വന്മതിലായ ശ്രീജേഷിന്റെ ഉജ്ജ്വല പ്രകടനത്തിനും ഹോകിയിലെ സമര്‍പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികം.
ബി സി സി ഐ അടക്കമുള്ള കായിക സമിതികള്‍ ഹോകി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ. ശംസീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയില്‍ നിന്നും ഇന്‍ഡ്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബൈയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ശംസീർ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്.
ടീമിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമര്‍പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോകിയിലെ പുതു തലമുറയ്ക്കും വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്ന പ്രതീക്ഷ പങ്കുവച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.