കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വാക്കുകള്‍ പരിഗണിക്കാതിരുന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ക്യൂറേറ്ററുടെ പണിതെറിച്ചു. പിച്ച് ആദ്യ ദിവസം മുതല്‍ സ്പിന്നിനെ തുണയ്ക്കുന്ന വിധം തയ്യാറാക്കണം എന്നായിരുന്നു ധോണിയുടെ ആവശ്യം. ഇത് നിരസിച്ചതോടെയാണ് വര്‍ഷങ്ങളായി ഈഡനിലെ ക്യൂറേറ്ററായ പ്രബീര്‍ മുഖര്‍ജിക്ക് പണി കിട്ടിയത്. മുഖര്‍ജിക്കു പകരം പൂര്‍വ മേഖലാ ക്യുറേറ്റര്‍ ആശിഷ് ഭൗമിക്കായിരിക്കും മൂന്നാം ടെസ്റ്റിനുളള പിച്ചൊരുക്കുക.ആശിഷിനെ ക്യൂറേറ്ററായി നിയമിക്കാന്‍ ബിസിസിഐ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു.
ഏറെക്കാലമായി ഈഡനില്‍ പിച്ചുകളൊരുക്കുന്നത് മുഖര്‍ജിയാണ്. എന്നാല്‍, ഈഡന്‍ ക്യുറേറ്റര്‍ സ്ഥാനത്തുനിന്ന് മുഖര്‍ജിയെ മാറ്റിയിട്ടില്ലെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. ഏതായാലും, ത്രിപുര ക്രിക്കറ്റ് അസോസിയേഷനില്‍നിന്നുള്ള ഭൗമിക് ബുധനാഴ്ച വൈകിട്ട് ഈഡനിലെത്തിക്കഴിഞ്ഞു. ബിസിസിഐയുടെ ഗ്രൗണ്ട് ആന്‍ഡ് പിച്ചസ് കമ്മിറ്റി ചെയര്‍മാന്‍ ദല്‍ജിത് സിങ്ങും കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സ് സന്ദര്‍ശിച്ചിരുന്നു.
Key Words: BCCI, Cricket Association of Bengal, East Zone, Ashish Bhowmick, Eden track, Prabir Mukherjee, Eden Gardens, Mukherjee, Eden strip, Indian captain, Mahendra Singh Dhoni, Tripura Cricket Association

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.