Ben Stokes | ഏകദിന ക്രികറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ഗ്ലീഷ് ഓള് റൗന്‍ഡര്‍ ബെന്‍ സ്റ്റോക്സ്
ലന്‍ഡന്‍: (www.kvartha.com) ഏകദിന ക്രികറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ഗ്ലീഷ് ഓള് റൗന്‍ഡര്‍ ബെന്‍ സ്റ്റോക്സ്. ദക്ഷിണാഫ്രികക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കുശേഷം വിരമിക്കുമെന്ന് ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റോക്സ് വ്യക്തമാക്കി.
ഏകദിനത്തില്‍ അയര്‍ലന്‍ഡിനെതിരെ 2011ലായിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. 104 ഏകദിനങ്ങളില്‍ ഇന്‍ഗ്ലന്‍ഡിനായി കളിച്ച സ്റ്റോക്സ് 39.45 ശരാശരിയില്‍ 2919 റന്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഇതില്‍ മൂന്ന് സെഞ്ചുറികളും 21 അര്‍ധസെഞ്ചുറികളും ഉണ്ട്. കൂടാതെ ഏകദിനങ്ങളില്‍ 74 വികറ്റും താരത്തിന്റെ അകൗണ്ടില്‍ ഉണ്ട്. 61 റണ്‍സ് വഴങ്ങി അഞ്ച് വികറ്റെടുത്തതാണ് ഏകദിന കരിയറില്‍ മികച്ച ബൗളിംഗ് പ്രകടനം.
ഇന്‍ഗ്ലന്‍ഡ് ആദ്യമായി ലോക ചാംപ്യന്മാരായ 2019 ലെ ഏകദിന ലോകകപ് ഫൈനലില്‍ കിരീടം നേടിക്കൊടുത്തതില്‍ താരത്തിന്റെ നിര്‍ണായക പങ്കുണ്ട്. ടി20യിലും ടെസ്റ്റിലും മാത്രമാകും ഇനി തന്റെ ശ്രദ്ധയെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ സ്റ്റോക്സ് പറഞ്ഞു. താന്‍ ഏകദിനത്തില്‍ തുടര്‍ന്നാലും 100 ശതമാനവും നല്‍കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും സ്റ്റോക്സ് കുറിച്ചു.
Keywords: News,World,international,London,Sports,Player,Cricket, England all rounder Ben Stokes to retire from one day internationals