വാഴ്സോ: രണ്ടാം മല്‍സരത്തില്‍ സ്വീഡനെതിരെ ഇംഗണ്ടിന് ത്രസിപ്പിക്കുന്ന ജയം. ആവേശം നിറഞ്ഞ മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗീഷ് പട സ്വീഡനെ തറപറ്റിച്ചത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. തോല്‍വിയോടെ സ്വീഡന് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
ആവേശം അലതല്ലിയ ഒന്നരമണിക്കൂര്‍ പോരാട്ടം. ഇംഗണ്ടും സ്വീഡനും ഒന്നിനൊന്ന് മികച്ചു കളിച്ചപ്പോള്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒന്നാന്തരമൊരു കളിവിരുന്ന്. കളിയുടെ തുടക്കം ഇരുടീമുകളുടെയും ഉശിരന്‍ മുന്നേറ്റമാണ് കണ്ടത്. പക്ഷെ 23ം മിനിറ്റില്‍ ഫ്രാന്‍സ് മുന്നിലെത്തി. സ്റ്റീവന്‍ ജെറാള്‍ഡിന്റെ മിന്നുന്ന ഷോട്ട് സ്വീഡിഷ് ഗോളിയെ കാഴ്ചക്കാരനാക്കി ആന്‍ഡി കാരള്‍ വലയിലാക്കി. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു കാരളിന്റെ ഗോള്‍.
തിരിച്ചടിയ്ക്കാന്‍ സ്വീഡിഷ് പട നോക്കിയെങ്കിലും ശക്തമായ പ്രതിരോധം തീര്‍ത്ത് ശ്രമങ്ങള്‍ക്ക് ഇംഗ്ലണ്ട് തടയിട്ടു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ സ്വീഡന് ഉണര്‍ന്നു കളിച്ചു. 49ം മിനിറ്റില്‍ ഇംഗീഷ് നിരയെ ഞെട്ടിച്ച് പന്ത് വലയിലാക്കി. സൂപ്പര്‍ താരം സ്ളാറ്റര് ഇബ്രാഹിമോവിച്ച് എടുത്ത ഫ്രീകിക്ക് ഇംഗ്ലണ്ടിന്റെ ഗോള്‍ പോസ്റ്റില്‍ ഇടിച്ചുതെറിച്ചു. തൊട്ടരികെ നിന്ന മെല്‍ബര്‍ഗ് സ്വീഡന് സമനില സമ്മാനിച്ചു.
സമനില വീണതോടെ ഇംഗ്ലണ്ട് ഗോള്‍മുഖത്ത് സ്വീഡന് വീണ്ടും ആക്രമണം നടത്തി. ഒരിക്കല്‍ കൂടി സ്വീഡന്റെ ഹീറോയായി മെല്‍ബര്‍ഗ്. 54ം മിനിറ്റില്‍ ലാര്‍സന്റെ ലോംഗ് റേഞ്ച് ഷോട്ടില്‍ മെല്‍ബര്‍ഗിന്റെ ഉജ്ജ്വല ഹെഡ്ഡര്‍. ഇംഗ്ലീഷ് ഗോളി ജോ ഹാര്‍ട്ടിന്റെ രക്ഷാശ്രമത്തിന് ഫലമുണ്ടാകാതെ പന്ത് വലയിലേക്ക്.
ഒരു ഗോളിന് പിന്നിലായതോടെ ഇംഗ്ലീഷ് പട ഒന്നടങ്കം മുന്നേറി കളിച്ചു. അതിന് ഫലമായി 64ം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ തിയോ വാല്‍ക്കോട്ടിന്റെ ഗോള്‍ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. അതോടെ ഇംഗ്ലീഷ് ആരാധകര്‍ ഇളകി മറിഞ്ഞു. പിന്നെ ജയത്തിനായുള്ള പോരാട്ടമായിരുന്നു. 78ം മിനിറ്റില്‍ ഇംഗ്ലണ്ട് നിര ഒന്നടങ്കം നടത്തിയ മനോഹര മുന്നേറ്റം. സ്വീഡിഷ് പ്രതിരോധത്തെ കബളിപ്പിച്ച് വാല്‍ക്കോട്ട് നടത്തിയ പോരാട്ടത്തിന് ഒടുവില്‍ പന്ത് ഡാനി വെല്‍ബെക്കിന് കൈമാറി. വെല്‍ബെക്ക് സ്വീഡിഷ് വലകുലുക്കി. ഇംഗ്ലണ്ടിന് വിജയഗോള്‍.

Keywords: World, Football, Sports, England, Sweden
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.