ചിറ്റഗോംഗ്: പതിനാല് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ശ്രീലങ്കന്‍ അശ്വമേധം ഇംഗ്ലീഷ് പടയോട്ടത്തിനു മുന്നില്‍ മൂക്കുകുത്തി. ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഒന്നില്‍ ആറുവിക്കറ്റിന് ഇംഗ്ലണ്ട് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ശ്രീലങ്കയെ പരാജയപ്പെടുത്തി. ഇംഗ്ലണ്ട് പുതുമുഖ താരം അലക്‌സ് ഹെയ്ല്‍സ് നേടിയ അപരാജിത സെഞ്ച്വറിയാണ് (116*)ശ്രീലങ്കയുടെ സെമി സ്വപ്നം തട്ടിതെറിപ്പിച്ചത്.
ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ഒരു ഇംഗ്ലണ്ട് ബാസ്മാന്‍ നേടുന്ന ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടിനെതിരെ വിജയിച്ചിരുന്നെങ്കില്‍ ശ്രീലങ്കക്ക് സെമിയില്‍ പ്രവേശിക്കാമായിരുന്നു. ഇനി മാര്‍ച്ച് 31 ന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചെങ്കില്‍ മാത്രമേ സെമി കാണാനാകൂ. ഏറെക്കാലമായി ഫോം ഓട്ടായിരുന്ന തിലക രത്‌ന ദില്‍ഷനും(55) അവസാന ട്വന്റി ട്വന്റി ലോകകപ്പ് കളിക്കുന്ന ജയവര്‍ദ്ധനയും(89) ഫോമിലേയ്ക്ക് തിരിച്ചുവന്നപ്പോള്‍ നാലുവിക്കറ്റ് നഷ്ട്ടത്തില്‍ 189 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ശ്രീലങ്ക ഉയര്‍ത്തി.
എന്നാല്‍ മറുപടി ബാറ്റിഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍ ലംബിനേയും അലിയേയും കുലശേഖര മടക്കി അയച്ചു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ക്യാപ്ടന്‍ ഇയാന്‍ മോര്‍ഗനും (57) ഹെയില്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. എന്നാല്‍ പതിനേഴാമത്തെ ഓവറില്‍ കുലശേഖര മോര്‍ഗനേയും അഞ്ചാമനായി ഇറങ്ങിയ ബട്‌ലറേയും പുറത്താക്കി വീണ്ടും ആഞ്ഞടിച്ചപ്പോള്‍ അല്പമൊന്ന് പതറിയെങ്കിലും ബൊപ്പാരയെ കൂട്ടുനിറുത്തി നാലു പന്ത് ശേഷിക്കേ ഹെയില്‍സ് ഇംഗ്ലണ്ടിന്റെ വിജയം പൂര്‍ത്തിയാക്കി. ഹെയില്‍സിനാണ് മാന്‍ ഓഫ് ദ മാച്ച്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.