കൊച്ചി: 55 ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആതിഥേയരായ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 278 പോയിന്റുമായി തുടര്‍ച്ചയായി എട്ടാം തവണയാണ് എറണാകുളം കിരീടം സ്വന്തമാക്കുന്നത്. 232 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 176 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 150 പോയിന്റുകളുള്ള കോതമംഗലം മാര്‍ ബേസില്‍ സ്കൂളാണ് ചാമ്പ്യന്‍ സ്കൂള്‍. 80 പോയിന്റുമായി പാലക്കാട് ജില്ലയിലെ കെ.എച്ച്.എസ് കുമാരംപുത്തൂര്‍ രണ്ടാം സ്ഥാനവും നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് 71 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
Keywords: Ernakulam, school, Sports, Kerala, School meet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.