കരുത്തരായ സ്വീഡനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഉക്രൈന് ഫ്രാന്‍സിനെതിരെ അടിപതറി. നിര്‍ണായക മല്‍സരത്തില്‍ കരുതി തന്നെയായിരുന്നു ഫ്രഞ്ച് പടയുടെ പോരാട്ടം. തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് മുന്നേറിയ ഫ്രാന്‍സിനെതിരെ പൊരുതാന്‍ പോലും കഴിയാതെയാണ് ആതിഥേയര്‍ കീഴടങ്ങിയത്. തുടക്കംമുതല്‍ ആക്രമണ ഫുട്ബോളാണ് ഫ്രഞ്ച് പട പുറത്തെടുത്തത്. കരീം ബന്‍സീമ, ഫ്രാങ്ക് റിബറി, ജെറമി മെനസ് എന്നിവരുടെ കരുത്തിലായിരുന്നു ഫ്രാന്‍സിന്റെ മുന്നേറ്റം. പക്ഷെ ആദ്യ പകുതിയില്‍ തന്നെ നിരവധി അവസരങ്ങളാണ് ഫ്രഞ്ച് പട പാഴാക്കിയത്. 30ം മിനിറ്റില്‍ മെനസില് സുന്ദരന്‍ ഷോട്ട് യുക്രൈന് ഗോളി പ്യാറ്റേവ് തട്ടിയകറ്റി.
തുടര്‍ന്നും ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളായില്ല. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയിലായിരുന്നു യഥാര്‍ത്ഥ പോരാട്ടം. 53ം മിനിറ്റില്‍ മെനസിന്റെ തകര്‍പ്പന്‍ ഗോള്‍ ആര്‍ത്തിരമ്പിയ ഉക്രൈന് ആരാധകരെ സാക്ഷിനിര്‍ത്തി വലകുലുക്കി. സൂപ്പര്‍ താരം കരീം ബന്‍സീമയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.
അധികം വൈകിയില്ല വീണ്ടും ഉക്രൈന് ഗോള്‍മുഖത്ത് ഫ്രഞ്ച് പടയുടെ കടന്നാക്രമണം. 56ം മിനിറ്റില്‍ യോഹാന്‍ കബായെയുടെ തകര്‍പ്പന്‍ ഗോള്‍ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. കരീം ബന്‍സീമ തന്നെയാണ് രണ്ടാം ഗോളിനും വഴി ഒരുക്കിയത്.
ആദ്യ കളിയില്‍ കരുത്തരായ സ്വീഡനെതിരെ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ഉക്രൈന് നിരയുടെ നിഴല്‍ മാത്രമായിരുന്നു ഫ്രാന്‍സിനെതിരെ കണ്ടത് ഉക്രൈന്റെ സൂപ്പര്‍ താരം ഷെവ്ചെങ്കോയുടെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു ആതിഥേയ ടീമിന് എടുത്തു പറയാനുണ്ടായിരുന്നത്. അവസാനം ഫ്രഞ്ച് പട ആധികാരിക വിജയം തന്നെ സ്വന്തമാക്കി.
Keywords: Football, Sports, World, France, Euro 2012, France, Ukraine, Warsaw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.