ക്രൊയേഷ്യയെ പരാജയപ്പെടുത്തി സ്പെയിന്‍ ക്വാര്‍ട്ടറില്‍

 


ക്രൊയേഷ്യയെ പരാജയപ്പെടുത്തി സ്പെയിന്‍ ക്വാര്‍ട്ടറില്‍
വാഴ്സോ: ഗ്രൂപ്പ് സി ചാംപ്യന്‍മാരായി സ്പെയിന്‍ ക്വാര്‍ട്ടറില്‍. ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്പെയിന്‍ ക്വാര്‍ട്ടറില്‍ കടന്നത്. ജീസസ് നവാസാണ് സ്പെയിനായി ഗോള്‍ നേടിയത്.
പകരക്കാരനായിറങ്ങിയ ജീസസ് നവാസിന്റെ ഒറ്റ ഗോളിന്റെ ബലത്തില്‍ സ്പെയിന്‍ യൂറോ കപ്പില്‍ മുന്നോട്ട്. 88ം മിനിറ്റിലായിരുന്നു നവാസിന്റെ വിജയഗോള്‍. തുടക്കം മുതല്‍ പന്തു കൈവശം വയ്ക്കുന്നതില്‍ വിജയിച്ച സ്പെയിന്‍ പക്ഷേ മികച്ച ഗോളവസരങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു.

 സ്പെയിന്റെ നീക്കങ്ങള്‍ പലതും ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ത്തട്ടി തകരുകയും ചെയ്തു. 22ം മിനിറ്റില്‍ ടോറസിനു കിട്ടിയ അവസരം ഗോളാക്കാനായില്ല. തൊട്ടുപിറകെ റാമോസും പിക്വെയും ലോംഗ് റേഞ്ചറുകള്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. അയര്‍ലന്‍ഡിനെതിരെ തിളങ്ങിയ ടോറസിനെയും സില്‍വയെയും ക്രൊയേഷ്യന്‍ പ്രതിരോധം പൂട്ടി.

59ം മിനിറ്റില്‍ ക്രൊയേഷ്യക്ക് മല്‍സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. റാക്കിറ്റിച്ചിന്റെ ക്ലോസ് റേഞ്ച് ഹെഡറിന് കസീയസിനെ മറികടക്കാനായില്ല. തൊട്ടു പിന്നാലെ ടോറസിനെ പിന്‍വലിച്ച് സ്പെയിന്‍ ജീസസ് നവാസിനെ കളത്തിലിറക്കി. സില്‍വയ്ക്കു പകരം

ഫാബ്രിഗാസുമിറങ്ങിയതോടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 78ം മിനിറ്റില്‍ പെരിസിക്കിന്റെ ഷോട്ട് രക്ഷപ്പെടുത്തി കാസിലാസ് സ്പെയിന്റെ രക്ഷകനായി. ഒടുവില്‍ 88ം മിനിറ്റില്‍ പെനല്‍റ്റി ബോക്സിനു പുറത്തുനിന്ന് ഫാബ്രിഗാസ് ഉയര്‍ത്തിനല്‍കിയ പന്ത് ഇനിയേസ്റ്റ ജീസസ് നവാസിന് മറിച്ചു നല്‍കി. നവാസ് അനായാസം പന്തു വലയിലാക്കി സ്പെയിനിന്‌ വിജയമൊരുക്കി. ജയത്തോടെ ഏഴു പോയിന്റുമായി സ്പെയിന്‍ ക്വാര്‍ട്ടറിലേക്ക്.

Keywords:  Euro Cup 2012, Spain, Quarter-finals, Croatia, Football 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia