Ravi Shastri | 'എപ്പോഴെങ്കിലും ഒരു കപ് ഉയര്‍ത്തിയിട്ടുണ്ടോ?': ടി20 ലോകകപ് വേദിയില്‍ ഗൂഢാലോചന നടന്നുവെന്ന മൈകല്‍ വോണിന്റെ ആരോപണത്തില്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ച് രവി ശാസ്ത്രി
മുംബൈ: (KVARTHA) വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായി അടുത്തിടെ സമാപിച്ച ടി20 ലോകകപിനിടെ ഇന്‍ഡ്യന്‍ ടീമിന് അനുകൂലമായ പിചിനെക്കുറിച്ചുള്ള മുന്‍ ഇന്‍ഗ്ലന്‍ഡ് താരം മൈകല്‍ വോണിന്റെ ആരോപണത്തിന് രൂക്ഷമായി ആഞ്ഞടിച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.
സഹപ്രവര്‍ത്തകനായ മൈകല്‍ വോണ്‍ എന്നെങ്കിലും ഒരു ലോകകപ് ട്രോഫി ഉയര്‍ത്തിയിട്ടുണ്ടോയെന്ന് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ചയ്ക്കിടെ രവി ശാസ്ത്രി ചോദിച്ചു. അദ്ദേഹം ആദ്യം ഇന്‍ഗ്ലന്‍ഡ് ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ. സെമി ഫൈനലില്‍ ഇന്‍ഗ്ലന്‍ഡിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അദ്ദേഹം ഇന്‍ഗ്ലന്‍ഡ് ടീമിനെ ഉപദേശിക്കണം. ഇന്‍ഗ്ലന്‍ഡ് രണ്ടുതവണ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍ഡ്യ നാലുതവണയാണ് ലോകകപ് ജയിച്ചത്.
മൈകല്‍ വോണ്‍ ഒരു തവണയെങ്കിലും ലോകകപ് ജയിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് രണ്ടുവട്ടം ചിന്തിക്കുക. മൈകല്‍ വോണിന് തോന്നുന്നതെന്തും സംസാരിക്കാം കാരണം ഇന്‍ഡ്യക്കാര്‍ ആരും ഇത് ശ്രദ്ധിക്കാന്‍ പോകുന്നില്ല. അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനാണ്. പക്ഷേ ഇതാണ് എന്റെ മറുപടിയെന്ന് രവി ശാസ്ത്രി വ്യക്തമാക്കി.
ട്വന്റി20 ലോകകപ് ഇന്‍ഡ്യയ്ക്ക് ലഭിക്കാന്‍ ഗൂഢാലോചന നടന്നെന്നാണ് രവി ശാസ്ത്രി ആരോപണമുന്നയിച്ചത്. ഇന്‍ഡ്യയ്ക്ക് അനുകൂലമായ മത്സരങ്ങളാക്കാന്‍ തീയതികളിലടക്കം സംഘാടകര്‍ സ്വാധീനം ചെലുത്തിയെന്നാണ് മൈകല്‍ വോണിന്റെ ആരോപണം. ട്രിനിഡാഡില്‍ സെമി ഫൈനല്‍ കളിക്കാനെത്തുമ്പോള്‍ അഫ്ഗാനിസ്താന്‍ താരങ്ങളുടെ വിമാനം വൈകിയതായാണ് മൈകല്‍ വോണിന്റെ കണ്ടെത്തല്‍. ഇന്‍ഡ്യയ്ക്കുവേണ്ടി മത്സരക്രമം തീരുമാനിച്ചപ്പോള്‍, അഫ്ഗാനിസ്താനോട് ബഹുമാനമില്ലാതെ ഐസിസി പെരുമാറിയെന്നും വോഗന്‍ ആരോപിച്ചു.
ലോകകപ് ഫൈനലില്‍ ദക്ഷിണാഫ്രികയെ തോല്‍പിച്ച് ഇന്‍ഡ്യ കിരീടം ഉയര്‍ത്തിയിരുന്നു. സെമി ഫൈനലില്‍ അഫ്ഗാനിസ്താന്‍ ദക്ഷിണാഫ്രികയോട് തോറ്റ് പുറത്തായതോടെയാണ് വിചിത്രമായ ആരോപണമുന്നയിച്ച് മൈകല്‍ വോണ്‍ രംഗത്തെത്തിയത്. ഇത് രസിക്കാതിരുന്ന രവി ശാസ്ത്രി രൂക്ഷഭാഷയില്‍ പ്രതികരിക്കുകയായിരുന്നു.