സിദ്ദുവിന് ഗുരുതര രോഗം; വീണു പക്ഷേ ഔട്ടായില്ലെന്ന് ട്വീറ്റ്

 


ന്യൂഡല്‍ഹി: (www.kvartha.com 06.10.2015) ഗുരുതരാവസ്ഥയിലായ മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധു സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍. ചൊവ്വാഴ്ചയാണ് സിദ്ദുവിനെ അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രധാനഞരമ്പുകളില്‍ രക്തയോട്ടം നിലച്ച് രക്തം കട്ടിയായി കിടക്കുന്ന രോഗാവസ്ഥയിലാണ് സിദ്ധു. ആശുപത്രിയിലെത്തിച്ച ശേഷം മരുന്നുകള്‍ നല്‍കിയ സിദ്ധുവിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

രക്തം അലിയാനുള്ള മരുന്നുകള്‍ നല്‍കി വരികയാണ്. ഡീപ് വെയ്ന്‍ ത്രോമ്പോസിസ് എന്ന രോഗമാണ് സിദ്ധുവിനെ പിടികൂടിയത്.

സൂക്ഷിച്ചില്ലെങ്കില്‍ ജീവനെടുക്കാന്‍ ശേഷിയുള്ള രോഗമാണിത്. കാലുവേദന ഈ രോഗത്തിന്റെ പ്രധാനലക്ഷണമാണ്. സിദ്ധുതന്നെയാണ് തന്റെ രോഗാവസ്ഥ ട്വീറ്റിലൂടെ അറിയിച്ചത്.

വീണു, പക്ഷേ ഔട്ടായില്ല എന്ന് തുടങ്ങുന്ന ട്വീറ്റിനൊപ്പം അദ്ദേഹം തന്റെ ചിത്രവും അപ്ലോഡ് ചെയ്തിട്ടുണ്ട്.

സിദ്ദുവിന് ഗുരുതര രോഗം; വീണു പക്ഷേ ഔട്ടായില്ലെന്ന് ട്വീറ്റ്

SUMMARY: BJP leader and former cricketer Navjot Singh Sidhu was today admitted to a private hospital here and is undergoing treatment for acute deep vein thrombosis (DVT).

Keywords: Former cricketer, Navjot Singh Sidhu, Treatment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia