'രോഹിത് ടെസ്റ്റ് ടീമില്‍ തിരിച്ചുവരുമ്പോള്‍ ഈ താരത്തെ പുറത്താക്കണം': മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്
Dec 28, 2021, 11:40 IST
കറാചി: (www.kvartha.com 28.12.2021) ടെസ്റ്റ് ടീമിലേക്ക് രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ നിലവില്‍ ഫോം മങ്ങിയ ചേതേശ്വര്‍ പൂജാരയെ ഇന്‍ഡ്യന്‍ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. കൂടാതെ ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ ടീമില്‍ നിലനിര്‍ത്തണമെന്നും യുട്യൂബ് ചാനലിലൂടെ സല്‍മാന്‍ ബട്ട് വ്യക്തമാക്കി. ദക്ഷിണാഫ്രികക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റ് മത്സരത്തില്‍ പൂജാര ഗോള്‍ഡന്‍ ഡകാവുകയും മായങ്ക് അര്‍ധസെഞ്ചുറി നേടുകയും ചെയ്തിരുന്നു.
ബട്ടിന്റെ വാക്കുകള്‍ ഇങ്ങനെ: ഇപ്പോള്‍ പൂജാര ഒട്ടും ഫോമിലല്ല. പരിക്കില്‍ നിന്ന് മുക്തനായി രോഹിത് ഓപെണറായി തിരിച്ചെത്തുമ്പോള്‍ ഫോമിലല്ലാത്ത പൂജാരയെ മാറ്റി ഫോമിലുള്ള മായങ്കിനെ ടീമില്‍ നിലനിര്‍ത്തണം. ശ്രേയസ് അയ്യര്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ദക്ഷിണാഫ്രികക്കെതിരെ അദ്ദേഹത്തെ ഒഴിവാക്കി. എല്ലായ്‌പ്പോഴും ഇന്‍ഡ്യന്‍ ടീം സീനിയര്‍ താരങ്ങളെ നന്നായി പിന്തുണക്കാറുണ്ട്. അത് നല്ലതുമാണ്. എന്നാല്‍ പൂജാര റണ്‍സ് കണ്ടെത്തിയെ മതിയാവൂ.
ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപെണറായി ഇറങ്ങിയ മായങ്ക് സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ദക്ഷിണാഫ്രികക്കെതിരെ ഓപെണറായി രോഹിത് ശര്‍മ എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ താരത്തിന്റെ അപ്രതീക്ഷിത പരിക്ക് അഗര്‍വാളിന് ഓപെണറാവനുള്ള അവസരം ലഭിച്ചു. കിട്ടിയ അവസരം മുതലാക്കിയ മായങ്ക് ദക്ഷിണാഫ്രികക്കെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങി.
കഴിഞ്ഞ 43 ഇന്നിംഗ്‌സുകളിലായി പൂജാരയ്ക്ക് സെഞ്ചുറി ഒന്നുമില്ല. ദക്ഷിണാഫ്രികക്കെതിരെ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡകായി പുറത്തായി. ഇത് രണ്ടാം തവണ മാത്രമാണ് പൂജാര ഗോള്‍ഡന്‍ ഡകാവുന്നത്. ഈ വര്‍ഷം ടെസ്റ്റില്‍ നാലാം തവണയാണ് താരം റെണെടുക്കും മുമ്പെ പുറത്താവുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2019 ജനുവരിയിലാണ് അവസാനമായി പൂജാര ടെസ്റ്റില്‍ സെഞ്ചുറി നേടിയത്.
Keywords: Cricket Test, Cricket, News, Pakistan, Rohit Sharma, Cheteshwar Pujara, YouTube, Virat Kohli, Sports, India, New Zealand, Top-Headlines, Ex-Pak skipper calls for senior batter's omission for 'in-form' Mayank Agarwal on Rohit's Test return.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.