സ്‌കൈ ഡൈവിങ്ങിനിടെ സ്‌പോര്‍ട്‌സ് താരം എറിക് റോണര്‍ മരിച്ചു

 


സാന്‍ ഫ്രാന്‍സിസ്‌കോ: (www.kvartha.co 29.09.2015) സ്‌കൈ ഡൈവിങ്ങിനിടെ സ്‌പോര്‍ട്‌സ്
താരം എറിക് റോണര്‍(39) മരിച്ചു. വടക്കന്‍ കാലിഫോര്‍ണിയയിലാണ് അപകടം. സ്‌കൗ വാലിയില്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയാണ് അപകടം.
ടൂര്‍ണമെന്റിന് മുമ്പ് നടന്ന സ്‌കൈ ഡൈവിങ് സംഘത്തിലുണ്ടായിരുന്ന റോണര്‍ നിലത്തേക്ക്
പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതിനിടെ സമീപത്തെ  മരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 30 അടി ഉയരത്തിലുള്ള മരച്ചില്ലയില്‍ നിന്നും അദ്ദേഹത്തെ പുറത്തെടുക്കാന്‍ താമസിച്ചു.

മരച്ചില്ലകള്‍ക്കിടയില്‍ നിന്നും എടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മറ്റ് സ്‌കൈ ഡൈവര്‍മാരെല്ലാം സുരക്ഷിതരായി പറന്നിറങ്ങി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

എം.ടി.വി യുടെ നിട്രോ സര്‍ക്കസിന്റെ ഭാഗമായിരുന്ന പ്രൊഫഷണല്‍ സ്‌പോര്‍ട്ട്‌സ് താരമാണ് എറിക് റോണര്‍.

സ്‌കൈ ഡൈവിങ്ങിനിടെ സ്‌പോര്‍ട്‌സ് താരം എറിക് റോണര്‍ മരിച്ചു


Also Read:
തിരക്കിനിടയില്‍ വാഹന പരിശോധന പാടില്ലെന്ന ഡി ജി പിയുടെ നിര്‍ദ്ദേശം കാഞ്ഞങ്ങാട്ട് പോലീസ് കാറ്റില്‍ പറത്തുന്നു

Keywords:  Extreme Sports Star Erik Roner Dies in California Skydiving Accident, Natives, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia