Under-17 WWC | ഒക്ടോബറില്‍ നടക്കുന്ന 17 വയസിന് താഴെയുള്ള വനിതാ ലോകകപിന് ഇന്‍ഡ്യ ആതിഥ്യം വഹിക്കും

 




ന്യൂഡെല്‍ഹി: (www.kvartha.com) 17 വയസിന് താഴെയുള്ള വനിതാ ലോകകപിന് ഇന്‍ഡ്യ തന്നെ ആതിഥ്യം വഹിക്കുമെന്ന് സ്ഥിരീകരണമായി. അഖിലേന്‍ഡ്യാ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഏര്‍പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിച്ചതോടെയാണ് ലോകകപിന്റെ കാര്യത്തില്‍ തീരുമാനമായത്. ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് 17 വയസിന് താഴെയുള്ള വനിതാ ലോകകപ് നടക്കുന്നത്.

ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ ചൂണ്ടിക്കാട്ടി, ഓഗസ്റ്റ് 15 നാണ് ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ രാജ്യാന്തര ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ കൗന്‍സില്‍ ബ്യൂറോ സസ്‌പെന്‍ഡ് ചെയ്തത്. കൗന്‍സില്‍ ബ്യൂറോ യോഗത്തിലാണ് വിലക്ക് അടിയന്തരമായി നീക്കാന്‍ തീരുമാനമെടുത്തത്. 

Under-17 WWC | ഒക്ടോബറില്‍ നടക്കുന്ന 17 വയസിന് താഴെയുള്ള വനിതാ ലോകകപിന് ഇന്‍ഡ്യ ആതിഥ്യം വഹിക്കും



ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു. പ്രത്യേക ഭരണസമിതി സ്വീകരിച്ച നടപടികളാണ് ഫിഫയുടെ നടപടിക്ക് വഴിയൊരുക്കിയത്. പ്രത്യേക ഭരണസമിതി പിരിച്ചുവിടുകയും ഫെഡറേഷന്റെ ഭരണസമിതി പൂര്‍ണ ചുമതലയേറ്റെടുക്കുകയും ചെയ്താല്‍ മാത്രമേ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂവെന്ന് ഫിഫ അറിയിച്ചിരുന്നു.

ഓള്‍ ഇന്‍ഡ്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എക്‌സിക്യൂടീവ് സമിതിയുടെ അധികാരങ്ങള്‍ക്ക് മേല്‍ മറ്റൊരു ഭരണ സമിതികളുടെയും നിയന്ത്രണമുണ്ടാകില്ല എന്ന ഉറപ്പ് രേഖാമൂലം ഫിഫക്ക് ലഭിച്ചതായാണ് വിവരം.


Keywords:  News,National,India,New Delhi,Fifa,Football,Top-Headlines,Sports,Suspension, FIFA lifts suspension of Indian football federation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia