Brazil | ഖത്വര്‍ ലോകകപ്: 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍; ഫിര്‍മിനോയും കൂടീഞ്ഞോയും പുറത്ത്

 




റിയോ ഡി ജനീറോ: (www.kvartha.com) ഖത്വര്‍ ലോകകപിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബ്രസീല്‍ പരിശീലകന്‍ ടിറ്റെയാണ് ടീമിനെ പ്രഖ്യാപിച്ചത്. സൂപര്‍ താരം നെയ്മര്‍ ഉള്‍പെടെ പ്രതീക്ഷിച്ച മുഖങ്ങളില്‍ മിക്കതും ഇടംപിടിച്ച ടീമില്‍, ലിവര്‍പൂള്‍ താരം റോബര്‍ടോ ഫിര്‍മിനോയും പരുക്കേറ്റ കൂടീഞ്ഞോയും ഈ സീസണില്‍ മികച്ച ഫോമിലുള്ള ആര്‍സനല്‍ താരം ഗബ്രിയേല്‍ മേഗാലസും പുറത്താണ്.

മൂന്ന് ഗോള്‍കീപര്‍മാര്‍, എട്ട് പ്രതിരോധനിര താരങ്ങള്‍, ആറ് മിഡ്ഫീല്‍ഡര്‍മാര്‍, ഒന്‍പത് ഫോര്‍വേഡുകള്‍ എന്നിങ്ങനെയാണ് ടീം. നെയ്മര്‍ ഉള്‍പെടെ 10 പേര്‍ മുന്‍പ് ലോകകപില്‍ കളിച്ചിട്ടുള്ളവരാണ്. 26 അംഗ ടീമില്‍ 16 പേര്‍ക്ക് ഇത് കന്നി ലോകകപാണ്. ഡാനില്‍ ആല്‍വ്‌സ് (39), തിയാഗോ സില്‍വ (38), വെവേര്‍ടന്‍ (34) എന്നിവരാണ് ടീമിലെ മുതിര്‍ന്നവര്‍. ഗബ്രിയേല്‍ മാര്‍ടിനെല്ലി (21), റോഡ്രിഗോ (22) എന്നിവരാണ് ടീമിലെ ജൂനിയേഴ്‌സ്.


Brazil | ഖത്വര്‍ ലോകകപ്: 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍; ഫിര്‍മിനോയും കൂടീഞ്ഞോയും പുറത്ത്


ബ്രസീല്‍ ടീം:

ഗോള്‍കീപര്‍മാര്‍: അലിസന്‍ ബകര്‍, എഡേഴ്‌സന്‍, വെവര്‍ടന്‍.

പ്രതിരോധനിര: ഡാനിലോ, ഡാനി ആല്‍വ്‌സ്, അലക്‌സ് സാന്ദ്രോ, അലക്‌സ് ടെലസ്, തിയാഗോ സില്‍വ, മാര്‍ക്വീഞ്ഞോസ്, ഏദര്‍ മിലിടാവോ, ബ്രമര്‍.

മിഡ്ഫീല്‍ഡര്‍മാര്‍: കാസമീറോ, ഫാബീഞ്ഞോ, ഫ്രെഡ്, ബ്രൂനോ ഗ്വിമാറസ്, ലൂകാസ് പക്വേറ്റ, എവര്‍ടന്‍ റിബെയ്‌റോ.

ഫോര്‍വേഡുകള്‍: നെയ്മാര്‍, വിനീസ്യൂസ് ജൂനിയര്‍, റാഫീഞ്ഞ, ആന്റണി, റോഡ്രിഗോ, ഗബ്രിയേല്‍ ജെസ്യൂസ്, റിചാര്‍ലിസന്‍, പെഡ്രോ, ഗബ്രിയേല്‍ മാര്‍ടിനെലി.

Keywords: News,World,international,Brazil,FIFA-World-Cup-2022,Sports,Football,Top-Headlines,Trending, FIFA World Cup 2022: Brazil announce 26-man World Cup squad as Neymar, Jesus lead line; Firmino axed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia