മെയ്‌വെതര്‍ തന്നെ ലോക ചാംപ്യന്‍; ഇനി ഇടിക്കൂട്ടിലേക്കില്ല

 



(www.kvartha.com 13.09.2015)  ബോക്‌സിങിലെ ഇതിഹാസതാരം ഫ്‌ലോയഡ് മെയ്‌വെതര്‍ തന്നെ ലോക ചാംപ്യന്‍. ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിംഗ് മത്സരത്തിലെ ജയത്തോടെ ഇടിക്കൂട്ടില്‍ നിന്ന് താരം പിന്‍വാങ്ങി. അമേരിക്കന്‍ പ്രൊഷണല്‍ ബോക്‌സിങ് താരമായ മെയ്‌വെതര്‍ അമേരിക്കയുടെ തന്നെ ആന്ദ്ര ബെര്‍ട്ടോയെയാണ് പരാജയപ്പെടുത്തിയത്. മൂന്നു ജഡ്ജസിന്റെ തീരുമാനവും മെയ്‌വെതറിന് അനുകൂലമായിരുന്നു. 117-111, 118-110, 120-108 എന്നീ സ്‌കോറിനായിരുന്നു മെയ്‌വെതറുടെ ജയം.

അതേസമയം വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മെയ്‌വെതര്‍ മല്‍സരശേഷം പ്രതികരിച്ചു. മുമ്പൊരിക്കല്‍ വിരമിച്ചശേഷം മത്സരത്തിലേക്ക് മെയ്‌വെതര്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇത്തവണ വിരമിക്കൽ തീരുമാനത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ആരാധകരെ അഭിസംബോധന ചെയ്യവെ മെയ്‌വെതര്‍ പറഞ്ഞിരുന്നു.

മെയ്‌വെതറിന്റെ തുടര്‍ച്ചയായ നാല്‍പത്തിയൊമ്പതാം ജയമായിരുന്നു ഇത്. മാര്‍സിയാനോയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഇതിഹാസതാരത്തിന് സാധിച്ചു.

മെയ്‌വെതര്‍ തന്നെ ലോക ചാംപ്യന്‍; ഇനി ഇടിക്കൂട്ടിലേക്കില്ല


SUMMARY: Floyd Mayweather strolled to a unanimous points victory over Andre Berto this morning - before declaring he WILL retire. The Money Man was rarely troubled by his opponent at the MGM Grand in Las Vegas as he equalled Rocky Marciano's 49-fight unbeaten record.

Afterwards, he insisted his career was over and he's not tempted by a crack at a 50th.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia