നാലു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്നു കരുതിയിരുന്ന ഫുട്ബോള്‍ താരം ജീവനോടെ തിരിച്ചെത്തി; മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കിയ മുന്‍ ഭാര്യ സംശയനിഴലില്‍
May 6, 2020, 18:59 IST
മ്യൂണിക്ക്: (www.kvartha.com 06.05.2020) നാലു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്നു കരുതിയിരുന്ന ജര്‍മന്‍ ഫുട്ബോള്‍ താരം ജീവനോടെ തിരിച്ചെത്തി. ഷാല്‍ക്കെയുടെ യൂത്ത് ടീമില്‍ ജര്‍മന്‍ ഗോള്‍കീപ്പര്‍ ഇമ്മാനുവല്‍ ന്യൂയറിന്റെ സഹതാരമായിരുന്ന കോംഗോ വംശജന് ഹയാനിക് കാംബയാണ് നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 'ജീവനോടെ' തിരിച്ചെത്തിയത്. 2016 ജനുവരി ഒന്‍പതിനാണ് കോംഗോയില്‍ വച്ച് കാംബ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത വന്നത്. ജര്‍മനിയിലെ ടാബ്ലോയ്ഡ് ന്യൂസ് പേപ്പറായ 'ബില്‍ഡാ'ണ് വാര്‍ത്ത പുറത്തുവിട്ടത്.
അതേസമയം മരിച്ചയാള്‍ ജീവനോടെ രംഗത്തുവന്നത് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. ഇതിനു പിന്നാലെ മരണ വാര്‍ത്തയ്ക്ക് പിന്നില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പുമായി ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കാംബയുടെ ഭാര്യയാണ് സംശയനിഴലില്‍ ഉള്ളത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഇവര്‍ മെനഞ്ഞുഞ്ഞാക്കിയതാണ് മരണ വാര്‍ത്തയെന്നാണ് ആരോപണം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാംബയ്ക്കും 39കാരിയായ മുന്‍ ഭാര്യയ്ക്കും 10 വയസുള്ള ഒരു മകനുണ്ട്. കേസിലെ മുഖ്യ സാക്ഷിയാണ് കാംബ.
ആഭ്യന്തര പ്രശ്നങ്ങള്‍ വലച്ചിരുന്ന കോംഗോയില്‍നിന്ന് 1986ലാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം കാംബ ജര്‍മനിയിലെത്തിയത്. തുടര്‍ന്ന് 2005ല്‍ കുടുംബാംഗങ്ങളെ കോംഗോയിലേക്കു തിരിച്ചയച്ചെങ്കിലും കാംബ ജര്‍മനിയില്‍ത്തന്നെ തുടര്‍ന്നു. ബുന്ദസ് ലിഗയിലെ മുന്‍നിര ക്ലബ്ബായ ഷാല്‍ക്കെയുടെ യൂത്ത് ടീം അംഗമായിരുന്നതിനെ തുടര്‍ന്നാണ് ജര്‍മനിയില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചത്.
ഇക്കാലത്താണ് പിന്നീട് ജര്‍മനിയുടെ ഒന്നാം നമ്പര്‍ താരമായി വളര്‍ന്ന ഗോള്‍കീപ്പര്‍ ഇമ്മാനുവല്‍ ന്യൂയറിനൊപ്പം അദ്ദേഹം കളിച്ചിരുന്നത്. പിന്നീട് 2007ല്‍ ഷാല്‍ക്കെ വിട്ട കാംബ ജര്‍മനിയിലെ താഴ്ന്ന ഡിവിഷനുകളില്‍ ഒട്ടേറെ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചു.
എട്ടാം ഡിവിഷന് ക്ലബ്ബായ വിഎഫ്സി ഹള്സിനു കളിക്കുമ്പോഴാണ് നാലു വര്‍ഷം മുന്‍പ് കാംബ അപ്രത്യക്ഷനായത്. പിന്നീട് അദ്ദേഹം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തയും എത്തി. മാതൃരാജ്യമായ കോംഗോയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ വാഹനം അപകടത്തില്‍പ്പെട്ട് അന്ന് ഇരുപത്തൊന്പതുകാരനായിരുന്ന താരം കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

പിന്നീട് കാംബയുടെ ഭാര്യ കോംഗോയില്‍നിന്ന് കാംബയുടെ മരണ സര്‍ട്ടിഫിക്കറ്റും ശവസംസ്കാരത്തിന്റെ വിശദാംശങ്ങളടങ്ങിയ രേഖയും സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി. കോംഗോയില്‍ നിന്ന് സംഘടിപ്പിച്ച മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ അതോ കൈക്കൂലി നല്കി സംഘടിപ്പിച്ചതാണോ എന്ന് വ്യക്തമല്ല.
അതേസമയം, ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ നാടകമാണ് ഇതെന്ന ആരോപണം കാംബയുടെ മുന്‍ ഭാര്യ തള്ളി. ഇപ്പോള്‍ 33 വയസുള്ള കാംബ ജര്‍മനിയില്‍ത്തന്നെ ഒരു ഊര്‍ജ സ്ഥാപനത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്.
കൊല്ലപ്പെട്ടെന്നു കരുതിയ കാംബ ജര്‍മനിയില്‍ത്തന്നെ ജീവനോടെ കഴിയുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2018ല്‍ത്തന്നെ കാംബ ജര്‍മനിയില്‍ തിരിച്ചെത്തിയിരുന്നതായാണ് വിവരം. തന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും താന്‍ ജീവനോടെയുണ്ടെന്നും എംബസി അധികൃതരെ ബോധ്യപ്പെടുത്തിയാണ് അദ്ദേഹം ജര്‍മനിയിലേക്ക് മടങ്ങിയെത്തിയത്.
അപകടത്തില്‍പ്പെട്ടെന്ന് പ്രചരിപ്പിക്കപ്പെട്ട യാത്രയ്ക്കിടെ ഫോണും പണവും രേഖകളുമൊന്നുമില്ലാതെ വഴിതെറ്റിപ്പോയെന്നാണ് കാംബ പറയുന്നത്. സുഹൃത്തുക്കള്‍ ചതിച്ചതാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. കൈവശം രേഖകളൊന്നുമില്ലാതിരുന്നതിനാല്‍ തിരിച്ചുവരവ് ബുദ്ധിമുട്ടായി.
Keywords: Footballer found alive 4 years after 'death', News, Sports, Football, Football Player, Dead, Accident, Insurance, Wife, Case, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.