ഇന്ത്യയ്ക്ക് ജയിക്കാന്‍ 310; ഗംഭീര്‍ പൂജ്യത്തിന് പുറത്ത്

 


രാജ്‌കോട്ട്: (www.kvartha.com 13.11.2016) ഇംഗ്ലണ്ട് ഇന്ത്യ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ 310 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി. അവസാന ദിവസമായ ഞായറാഴ്ച 310 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീറിന്റെ വിക്കറ്റ് നഷ്ടമായി. പൂജ്യത്തിനാണ് ഗംഭീര്‍ പുറത്തായത്. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 537 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 488 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് 266 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ റൂട്ട്, അലി, സ്റ്റോക്‌സ് എന്നിവര്‍ സെഞ്ചുറി നേടി. രണ്ടാം ഇന്നിംഗ്‌സില്‍ അലസ്‌റ്റൈര്‍ കുക്ക് പുറത്താകാതെ 130 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മുരളി വിജയ്, പൂജാര എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു.

ഇന്ത്യയ്ക്ക് ജയിക്കാന്‍ 310; ഗംഭീര്‍ പൂജ്യത്തിന് പുറത്ത്

SUMMARY: Alastair Cook got to his fifth century in India, the most by any visiting batsman, but there was heartbreak in how 19-year-old debutant Haseeb Hameed fell 18 runs short of what would have been an emotional century.

Keywords:  Sports, Cricket, India, England, Cricket Test, Gambhir out for 0 as India face 310 target.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia