ബൗളിംഗില്‍ കൃത്രിമം: മര്‍ലോണ്‍ സാമുവലിന്‌ പിന്തുണയുമായി ഗാംഗുലി

 


ബൗളിംഗില്‍ കൃത്രിമം: മര്‍ലോണ്‍ സാമുവലിന്‌ പിന്തുണയുമായി ഗാംഗുലി
ബാംഗ്ലൂര്‍: പൂനെ വാരിയേഴ്സ് താരം മര്‍ലോണ്‍ സാമുവല്‍ ബൗളിംഗില്‍ കൃത്രിമം കാണിക്കുന്നുവെന്ന ആരോപണത്തിനെതിരെ ഗാംഗുലി രംഗത്തെത്തി. കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങളില്‍ സമാനമായ ബൗളിംഗ് പ്രകടനമാണ്‌ മര്‍ലോണ്‍ കാഴ്ചവച്ചത്. ഇതില്‍ നിന്നും വ്യത്യസ്തമായ യാതൊരു മാറ്റവും ബൗളിംഗില്‍ വരുത്തിയിട്ടില്ല- ഗാംഗുലി വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി വെസ്റ്റിന്‍ഡീസിനുവേണ്ടി കളിക്കുന്ന മര്‍ലോണിനെതിരെ ഇത്തരം ആരോപണം ഇതാദ്യമാണെന്നും ഗാംഗുലി പറഞ്ഞു. മര്‍ലോണ്‍ സാമുവല്‍ ഐപിഎല്‍ അധികൃതര്‍ക്കുമുന്‍പില്‍ ബൗളിംഗിനെ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി.

English Summery
Bangalore: Pune Warriors captain Sourav Ganguly on Monday questioned the match officials` decision to report Marlon Samuels for suspect bowling action, saying that the West Indian has not bowled any differently than in the earlier three games he played in IPL 5.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia