ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: കെകെആര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള ദിനേശ് കാര്‍ത്തിക്കിന്റെ തീരുമാനത്തിന് പിന്നിലെ 'സത്യം' വെളിപ്പെടുത്തി ഗൗതം ഗംഭീര്‍
Oct 17, 2020, 16:30 IST
ദുബൈ: (www.kvartha.com 17.10.2020) വെള്ളിയാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് തൊട്ടുമുന്‍പാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് സ്ഥാനമൊഴിയുന്നത്. ഇംഗ്ലിഷ് ക്രിക്കറ്റ് താരം ഒയിന്‍ മോര്‍ഗനു വേണ്ടിയായിരുന്നു കാര്‍ത്തിക്ക് പിന്‍മാറിയത്. എന്നാല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് കാര്‍ത്തിക്ക് നായക സ്ഥാനം ഒഴിഞ്ഞതെങ്കിലും അത് അങ്ങനെയല്ലെന്നാണു കൊല്‍ക്കത്ത മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ നിലപാട്. ദിനേശ് കാര്‍ത്തിക്കിന്റെ തീരുമാനത്തിന് പിന്നിലെ 'സത്യം' വെളിപ്പെടുത്തുകയാണ് ഗൗതം ഗംഭീര്‍. ഐപിഎല്‍ സീസണിനിടെ ക്യാപ്റ്റനെ മാറ്റിയ മാനേജ്‌മെന്റ് നിലപാടു ശരിയല്ലെന്നും ഗംഭീര്‍ ആരോപിച്ചു.
ക്രിക്കറ്റില്‍ പ്രകടനമാണു പ്രധാനം. രാജ്യാന്തരതലത്തില്‍ മോര്‍ഗന്‍ മികച്ച ക്യാപ്റ്റനാണെങ്കിലും ഐപിഎല്ലില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നു തോന്നുന്നില്ലെന്നും ഗംഭീര്‍ പ്രതികരിച്ചു. ഐപിഎല്‍ സീസണ്‍ പകുതിയാകുമ്പോള്‍ ക്യാപ്റ്റനെ മാറ്റിയ നടപടി ശരിയായില്ല. മോര്‍ഗന് ഒരുപാട് കാര്യങ്ങളില്‍ മാറ്റം കൊണ്ടു വരാനാകുമെന്നൊന്നും തോന്നുന്നില്ലെന്ന് ഗൗതം ഗംഭീര്‍.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ മോര്‍ഗനെ ക്യാപ്റ്റനായിക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് അതു സാധിക്കുമായിരുന്നു. ടൂര്‍ണമെന്റിന്റെ മധ്യത്തിലുള്ള നീക്കത്തില്‍ ഒന്നും മാറാന്‍ പോകുന്നില്ല. ക്യാപ്റ്റനും പരിശീലകനും തമ്മില്‍ നല്ല ബന്ധമുണ്ടാകുന്നതു കാണാന്‍ സന്തോഷമുണ്ട്. കുറച്ചു വര്‍ഷങ്ങളായി ദിനേഷ് കാര്‍ത്തിക്ക് കൊല്‍ക്കത്ത ടീമിനെ നയിക്കുന്നു. സീസണിന്റെ മധ്യത്തില്‍ അതു ചെയ്യരുതായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത ഇപ്പോള്‍ അത്ര മോശം സ്ഥാനത്തൊന്നുമല്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റനെ മാറ്റിയതില്‍ അദ്ഭുതമുണ്ട് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് ഗംഭീര്‍ പറഞ്ഞു.
തുടക്കത്തില്‍ തന്നെ മോര്‍ഗനെ ക്യാപ്റ്റനാക്കാതെ കാര്‍ത്തിക്കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് എന്തിനാണെന്നും ഗംഭീര്‍ ചോദിച്ചു. കാര്‍ത്തിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് വേറെ ചില കാരണങ്ങള്‍ കൂടിയുണ്ടാകാം. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ മാനേജ്‌മെന്റിന് തൃപ്തിയുണ്ടായിരിക്കില്ല. ഇതു വളരെയേറെ ദൗര്‍ഭാഗ്യകരമാണ് ഗംഭീര്‍ വ്യക്തമാക്കി. കളിച്ച എട്ട് മത്സരങ്ങളില്‍നിന്ന് 112 റണ്‍സാണ് ദിനേഷ് കാര്‍ത്തിക്ക് ആകെ നേടിയത്. 58 റണ്‍സാണു താരത്തിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. മോര്‍ഗന്‍ നയിച്ച ആദ്യ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ 8 വിക്കറ്റിന്റെ തോല്‍വിയാണ് കൊല്‍ക്കത്ത ഏറ്റുവാങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.