കായിക താരം പിങ്കി പുരുഷന്‍! അറസ്റ്റിലായത് ബലാല്‍സംഗക്കേസില്‍

 


കായിക താരം പിങ്കി പുരുഷന്‍! അറസ്റ്റിലായത് ബലാല്‍സംഗക്കേസില്‍
കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക് പുരുഷനാണെന്നും സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്നും പരാതി. വ്യാഴാഴ്ചയാണ്‌ പോലീസിന്‌ പിങ്കിക്കെതിരെ പരാതി ലഭിച്ചത്. പരാതിയെത്തുടര്‍ന്ന്‌ പിങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു.

പിങ്കി പുരുഷനാണെന്നും മാസങ്ങളായി ഒപ്പം താമസിച്ച തന്നെ ബലാല്‍സംഗം ചെയ്തെന്നുമാണ്‌ പരാതിയില്‍ യുവതി ബോധിപ്പിച്ചിരിക്കുന്നത്. വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കിയാണ്‌ യുവതിയെ പിങ്കി ബലാല്‍സംഗം ചെയ്തത്‌. പരാതിയെത്തുടര്‍ന്ന്‌ പോലീസ് പ്രമാണിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പരിശോധനയില്‍ പുരുഷനാണെന്ന്‌ കണ്ടെത്തുകയും ചെയ്തു. പിങ്കിയെ നാളെ കോടതിയില്‍ ഹാജരാക്കും.

2006ല്‍ ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്‌ പിങ്കി. ഇതേവര്‍ഷത്തില്‍ തന്നെ മെല്‍ബോണ്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ റിലേയില്‍ വെള്ളിയും പിങ്കി സ്വന്തമാക്കിയിരുന്നു. മൂന്ന്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ പിങ്കി അത് ലറ്റിക്സില്‍ നിന്നും വിരമിച്ചത്.

English Summery
Kolkata: Asian Games gold medal winning athlete Pinki Pramanik was arrested after a complaint was made that she is a male and has allegedly raped a woman, police said Thursday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia