സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ പുതിയ കഥ പുറത്തുവരുന്നു; റഷ്യന്‍ ടെനീസ് താരം മരിയ ഷറപോവ, ഫോര്‍മുല വണ്‍ റേസര്‍ മൈകല്‍ ഷൂമാകര്‍ എന്നിവര്‍ക്കെതിരെ വഞ്ചനയ്ക്കും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്ത് പൊലീസ്; സംഭവം ഇങ്ങനെ
Mar 17, 2022, 12:01 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.03.2022) മുന്‍ റഷ്യന്‍ ടെനീസ് താരം മരിയ ഷറപോവയ്ക്കും മുന്‍ ഫോര്‍മുല വണ്‍ ഓട്ടക്കാരന്‍ മൈക
ഷറപോവയുടെ പേരിലുള്ള ഒരു പ്രോജക്റ്റില്‍ താനൊരു അപാര്‍ട്മെന്റ് ബുക് ചെയ്തതായി ന്യൂഡെല്‍ഹിയിലെ ഛതര്‍പൂര്‍ മിനി ഫാമില്‍ താമസിക്കുന്ന ഷഫാലി അഗര്‍വാള്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പദ്ധതിയിലെ ഒരു ടവറിന് ഷൂമാകറുടെ പേരാണ് നല്‍കിയതെന്നും 2016-ഓടെ പദ്ധതി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അധികൃതര്‍ കരാര്‍ പാലിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു.
അന്താരാഷ്ട്ര താരങ്ങള്‍ അവരുടെ കൂട്ടായ്മയിലൂടെ തട്ടിപ്പിന്റെ ഭാഗമാവുകയാണെന്നും ഇത്തം പദ്ധതികള്‍ക്ക് വേണ്ടി അവര്‍ പരസ്യങ്ങളിലൂടെയും മറ്റും പ്രമോഷന്‍ നല്‍കുന്നുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
നേരത്തെ, എം/എസ് റിയല്‍ടെക് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഇന്‍ഡ്യ) പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഷഫാലി ഗുരുഗ്രാം കോടതിയില്‍ പരാതി നല്‍കിയിരുന്നു. ലിമിറ്റഡും മറ്റ് ഡെവലപര്‍മാരും ഷറപോവയും ഷൂമാകറും ചേര്‍ന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. ഗുരുഗ്രാമിലെ സെക്ടര്‍ 73 ല്‍ ഷറപോവയുടെ പേരിലുള്ള പ്രോജക്റ്റില്‍ താനും ഭര്‍ത്താവും ഒരു റെസിഡന്‍ഷ്യല്‍ അപാര്‍ട്മെന്റ് ബുക് ചെയ്തു, എന്നാല്‍ ഡെവലപര്‍ കംപനികള്‍ തങ്ങളുടെ പ്രോജക്റ്റിലേക്ക് പണം നല്‍കാമെന്ന് പറഞ്ഞ് തങ്ങളെ വഞ്ചിച്ചെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞു.
പരസ്യങ്ങളിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും പ്രോജക്ടിന്റെ ചിത്രങ്ങളും നിരവധി വാഗ്ദാനങ്ങളും അവര്‍ നല്‍കിയ ശേഷമാണ് കംപനി മാനേജ്‌മെന്റിനെ സമീപിച്ചതെന്നും ഷഫാലി പരാതിയില്‍ പറഞ്ഞു.
പദ്ധതിയുടെ പ്രമോടര്‍മാര്‍ എന്ന നിലയില്‍ ഷറപോവയും ഷൂമാകറും ഗൂഢാലോചന നടത്തി, മുന്‍ ടെനീസ് താരം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ഒരു ടെനീസ് അകാദമിയും സ്‌പോര്‍ട്‌സ് കടയും ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തു എന്നും അഗര്‍വാള്‍ ആരോപിച്ചു.
'ഷറപോവ പ്രോജക്റ്റ് പ്രൊമോടറാണെന്ന് ബ്രോഷറില്‍ സൂചിപ്പിച്ചിരുന്നു, കൂടാതെ താരം തെറ്റായ വാഗ്ദാനങ്ങളും നല്‍കി. ഫ്ളാറ്റ് വാങ്ങുന്നവരുമായി ഡിന്നര്‍ പാര്‍ടികള്‍ നടത്തി. ഇതെല്ലാം നടക്കാത്ത പ്രോജക്റ്റിന് വേണ്ടി ആയിരുന്നു,' എന്നും പരാതിയില്‍ പറയുന്നു.
ബാദ്ഷാപൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വഞ്ചന എന്നിവയ്ക്ക് കേസ് എടുത്തു.
'കോടതി ഉത്തരവനുസരിച്ച്, എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം പരിശോധിച്ച് വരികയാണെന്നും അതിനൊപ്പം അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ ഇന്‍സ്പെക്ടര്‍ ദിനകര്‍ പറഞ്ഞു. സെലിബ്രിറ്റികളുടെ പേര് ഉപയോഗിച്ചും അവരുടെ സമ്മതത്തോടെയും ഉള്ള ഇത്തരം തട്ടിപ്പുകള്‍ രാജ്യത്തിന്റെ പലഭാഗത്തും ഇതിനു മുമ്പും നടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: Gurugram Police books Maria Sharapova, Michael Schumacher and 11 others for fraud, New Delhi, News, Sports, Tennis, Cheating, Complaint, Police, Court, National.
ല്‍ ഷൂമാകറിനും മറ്റ് 11 പേര്‍ക്കുമെതിരെ വഞ്ചനയ്ക്കും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പൊലീസ് കേസെടുത്തു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. തട്ടിപ്പ് നടത്തിയെന്ന് ഡെല്‍ഹി യുവതി നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്.
ഷറപോവയുടെ പേരിലുള്ള ഒരു പ്രോജക്റ്റില്‍ താനൊരു അപാര്‍ട്മെന്റ് ബുക് ചെയ്തതായി ന്യൂഡെല്‍ഹിയിലെ ഛതര്‍പൂര്‍ മിനി ഫാമില്‍ താമസിക്കുന്ന ഷഫാലി അഗര്‍വാള്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പദ്ധതിയിലെ ഒരു ടവറിന് ഷൂമാകറുടെ പേരാണ് നല്‍കിയതെന്നും 2016-ഓടെ പദ്ധതി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അധികൃതര്‍ കരാര്‍ പാലിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു.
അന്താരാഷ്ട്ര താരങ്ങള്‍ അവരുടെ കൂട്ടായ്മയിലൂടെ തട്ടിപ്പിന്റെ ഭാഗമാവുകയാണെന്നും ഇത്തം പദ്ധതികള്‍ക്ക് വേണ്ടി അവര്‍ പരസ്യങ്ങളിലൂടെയും മറ്റും പ്രമോഷന്‍ നല്‍കുന്നുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
നേരത്തെ, എം/എസ് റിയല്‍ടെക് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഇന്‍ഡ്യ) പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഷഫാലി ഗുരുഗ്രാം കോടതിയില്‍ പരാതി നല്‍കിയിരുന്നു. ലിമിറ്റഡും മറ്റ് ഡെവലപര്‍മാരും ഷറപോവയും ഷൂമാകറും ചേര്‍ന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. ഗുരുഗ്രാമിലെ സെക്ടര്‍ 73 ല്‍ ഷറപോവയുടെ പേരിലുള്ള പ്രോജക്റ്റില്‍ താനും ഭര്‍ത്താവും ഒരു റെസിഡന്‍ഷ്യല്‍ അപാര്‍ട്മെന്റ് ബുക് ചെയ്തു, എന്നാല്‍ ഡെവലപര്‍ കംപനികള്‍ തങ്ങളുടെ പ്രോജക്റ്റിലേക്ക് പണം നല്‍കാമെന്ന് പറഞ്ഞ് തങ്ങളെ വഞ്ചിച്ചെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞു.
പരസ്യങ്ങളിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും പ്രോജക്ടിന്റെ ചിത്രങ്ങളും നിരവധി വാഗ്ദാനങ്ങളും അവര്‍ നല്‍കിയ ശേഷമാണ് കംപനി മാനേജ്‌മെന്റിനെ സമീപിച്ചതെന്നും ഷഫാലി പരാതിയില്‍ പറഞ്ഞു.
പദ്ധതിയുടെ പ്രമോടര്‍മാര്‍ എന്ന നിലയില്‍ ഷറപോവയും ഷൂമാകറും ഗൂഢാലോചന നടത്തി, മുന്‍ ടെനീസ് താരം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ഒരു ടെനീസ് അകാദമിയും സ്‌പോര്‍ട്‌സ് കടയും ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തു എന്നും അഗര്‍വാള്‍ ആരോപിച്ചു.
'ഷറപോവ പ്രോജക്റ്റ് പ്രൊമോടറാണെന്ന് ബ്രോഷറില്‍ സൂചിപ്പിച്ചിരുന്നു, കൂടാതെ താരം തെറ്റായ വാഗ്ദാനങ്ങളും നല്‍കി. ഫ്ളാറ്റ് വാങ്ങുന്നവരുമായി ഡിന്നര്‍ പാര്‍ടികള്‍ നടത്തി. ഇതെല്ലാം നടക്കാത്ത പ്രോജക്റ്റിന് വേണ്ടി ആയിരുന്നു,' എന്നും പരാതിയില്‍ പറയുന്നു.
ബാദ്ഷാപൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വഞ്ചന എന്നിവയ്ക്ക് കേസ് എടുത്തു.
'കോടതി ഉത്തരവനുസരിച്ച്, എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം പരിശോധിച്ച് വരികയാണെന്നും അതിനൊപ്പം അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ ഇന്‍സ്പെക്ടര്‍ ദിനകര്‍ പറഞ്ഞു. സെലിബ്രിറ്റികളുടെ പേര് ഉപയോഗിച്ചും അവരുടെ സമ്മതത്തോടെയും ഉള്ള ഇത്തരം തട്ടിപ്പുകള്‍ രാജ്യത്തിന്റെ പലഭാഗത്തും ഇതിനു മുമ്പും നടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: Gurugram Police books Maria Sharapova, Michael Schumacher and 11 others for fraud, New Delhi, News, Sports, Tennis, Cheating, Complaint, Police, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.