Erling Haaland | എര്‍ലിംഗ് ഹാലന്‍ഡ് ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരം; കളിയെഴുത്തുകാരുടെ പുരസ്‌കാരം നേടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിവീരന്‍; 82% വോട്ടും സ്വന്തമാക്കി

ലണ്ടന്‍: (www.kvartha.com) മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലാന്‍ഡ് ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ (FWA) ഈ വര്‍ഷത്തെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടിന്റെ 82 ശതമാനം സ്വന്തമാക്കി വലിയ വിജയമാണ് താരം നേടിയത്. ഇതുവരെ 45 മത്സരങ്ങളില്‍ നിന്നായി 51 ഗോളുകള്‍ നേടിയ ഹാലാന്‍ഡിന് മികച്ച സീസണ്‍ ആയിരുന്നു ഇത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകളുടെ സംഘടനയാണ് ഫുട്‌ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍.
    
Erling Haaland | എര്‍ലിംഗ് ഹാലന്‍ഡ് ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരം; കളിയെഴുത്തുകാരുടെ പുരസ്‌കാരം നേടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിവീരന്‍; 82% വോട്ടും സ്വന്തമാക്കി

വോട്ടിങ്ങില്‍ ആഴ്‌സണല്‍ താരം ബുക്കയോ സാക്ക റണ്ണര്‍അപ്പായി, ഗണ്ണേഴ്സ് ടീം അംഗം മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആണ് മൂന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയ്ന്‍ നാലാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് അഞ്ചാമതും ഫിനിഷ് ചെയ്തു. ആകെ 15 കളിക്കാര്‍ക്ക് വോട്ട് ലഭിച്ചു.

2020-21 ല്‍ റൂബന്‍ ഡയസിന് ശേഷം, 1948 മുതല്‍ നല്‍കി വരുന്ന എഫ് ഡബ്‌ള്യു എ അവാര്‍ഡ് നേടുന്ന ആദ്യത്തെ സിറ്റി കളിക്കാരനാണ് 22 കാരനായ എര്‍ലിങ്. 1948-ല്‍ സര്‍ സ്റ്റാന്‍ലി മാത്യൂസ് ആദ്യമായി നേടിയ അവാര്‍ഡിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 25-ന് ലണ്ടനിലെ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
   
Erling Haaland | എര്‍ലിംഗ് ഹാലന്‍ഡ് ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരം; കളിയെഴുത്തുകാരുടെ പുരസ്‌കാരം നേടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിവീരന്‍; 82% വോട്ടും സ്വന്തമാക്കി

Keywords: Sports News, Football News, Erling Haaland, World News, FWA Footballer of the Year award, Manchester City, Haaland wins FWA Footballer of the Year award.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia