ഹഫീസ് പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

 


ധാക്ക: (www.kvartha.com 04.04.2014) ട്വന്റി ട്വന്റി ലോകകപ്പിന്റെ ചരിത്രത്തിലാധ്യമായി സെമി കാണാതെ പുറത്തായതിനെ തുടര്‍ന്ന് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാകിസ്ഥാന്‍ മുഹമ്മദ് ഹഫീസ് ട്വന്റി ട്വന്റി ക്യാപ്റ്റന്‍ സ്ഥാനവും ഏകദിനത്തിലെ ഉപനായകസ്ഥാനവും രാജിവച്ചു. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും രാജിവയ്ക്കാന്‍ തനിക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ലെന്നും ഹഫീസ് രാജിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളോട് മാപേക്ഷിക്കുന്നു. സംഭവിക്കാന്‍ പാടില്ലാത്ത ചില വീഴ്ചകള്‍ ടീം അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതിന്റെയെല്ലാം ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. ആരുടെ ക്യാപ്ടന്‍സിക് കീഴില്‍ കളിക്കാനും എനിക്ക് മടിയില്ല. എന്റെ ഉത്തരവാദിത്വം ഞാന്‍ ശിരസാ നിര്‍വഹിക്കും ഹഫീസ് പറഞ്ഞു.

ഹഫീസിന്റെ തീരുമാനത്തെ കോച്ച് മോയിന്‍ഖാന്‍ അനുകൂലിച്ചു. ധാര്‍മികമായ കാര്യമാണ് അദ്ദേഹം ചെയ്തതെന്നും അതില്‍ ഹഫീസിനെ അഭിനന്ദിക്കുന്നതായും മൊയിന്‍ഖാന്‍ പറഞ്ഞു. 29 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നയിച്ചിട്ടുള്ള ഹഫീസിന്റെ കീഴില്‍ 17 വിജയങ്ങള്‍ പാകിസ്ഥാന്‍ നേടിയപ്പോള്‍ 11 തോല്‍വികളും രുചിച്ചു. ഒന്നില്‍ ഫലം ഇല്ലാതെ പോയി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ഹഫീസ് പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു   Keywords: Cricket,Sports, Entertainment, Pakistan Cricket player Mohammad Hafeez stepped down as Twenty20 captain, Team's failure to qualify for the semi-finals of the World Twenty20 in Bangladesh,Failing to reach the last four for the first time in five editions of the tournament since its inception in 2007

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia