അനാവശ്യ യാത്ര തടഞ്ഞതിന് ആള്‍ക്കൂട്ടം പൊലീസിനെ മര്‍ദിക്കുന്ന വിഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്; പുറത്തിറങ്ങാന്‍ അനുവാദമില്ലാത്ത ഈ സമയത്ത് വാഹനങ്ങളുമായെത്തിയവരെ തടഞ്ഞ നീതിപാലകനെ കൈകാര്യം ചെയ്തത് ന്യായീകരിക്കാനാവില്ലെന്ന് താരം
Mar 26, 2020, 15:48 IST
മുംബൈ: (www.kvartha.com 26.03.2020) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, അനാവശ്യ യാത്രകള്‍ തടയുന്ന പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്.
അനാവശ്യ യാത്ര തടഞ്ഞതിന് ആള്‍ക്കൂട്ടം പൊലീസിനെ മര്‍ദിക്കുന്ന വിഡിയോ സഹിതമാണ് ഹര്‍ഭജന്റെ വിമര്‍ശനം. പുറത്തിറങ്ങാന്‍ അനുവാദമില്ലാത്ത ഈ സമയത്ത് വാഹനങ്ങളുമായെത്തിയവരെ തടഞ്ഞ പൊലീസിനെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്. പൊലീസിനോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചെന്ന് താരം ചൂണ്ടിക്കാട്ടുന്നു.
'പൊലീസിനോടുള്ള നമ്മുടെ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചു. നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നവരാണ് ഈ പൊലീസുകാരെന്ന കാര്യം മറക്കരുത്. അവര്‍ക്കും കുടുംബമുണ്ട്. എന്നിട്ടും രാജ്യത്തിനുവേണ്ടി അവര്‍ ഡ്യൂട്ടി ചെയ്യുകയാണ്. എന്തുകൊണ്ടാണ് നല്ലൊരു നാളേയ്ക്കു വേണ്ടി നമുക്കൊന്നും ഇപ്പോള്‍ വീട്ടിലിരിക്കാന്‍ സാധിക്കാത്തത്. ദയവായി കുറച്ചുകൂടി ബോധം പ്രകടിപ്പിക്കൂ' ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
അതേസമയം, ആള്‍ക്കൂട്ടം പൊലീസിനെ മര്‍ദിക്കുന്ന ഈ വിഡിയോ എവിടെനിന്നുള്ളതാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് വളരെ കുറച്ച് പൊലീസുകാരെ മാത്രമേ കാണുന്നുള്ളൂ. യാത്ര തടഞ്ഞതിന് ഈ പൊലീസുകാരെ ആളുകള്‍ ഓടിച്ചിട്ട് അടിക്കുന്നത് വിഡിയോയില്‍ കാണാം. ഇടയ്ക്ക് ഒരു പൊലീസുകാരന്‍ അടിയേറ്റ് റോഡില്‍ വീഴുന്നുമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലും പെരുമ്പാവൂരിനു സമീപം യാത്ര തടഞ്ഞ പൊലീസുകാരെ രണ്ട് സഹോദരങ്ങള്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഹര്‍ഭജന്‍ സിങ്. എല്ലാവരും വീടുകളില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സ്ഥിരമായി ട്വീറ്റ് ചെയ്യാറുണ്ട്. പാകിസ്ഥാനില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയെ അഭിനന്ദിച്ചും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിരുന്നു.

Keywords: Harbhajan Singh shares video of mob attacking policemen on duty; asks people to change attitude, Mumbai, News, Cricket, Health, Health & Fitness, Video, Criticism, Police, Attack, Harbhajan Singh, National, Sports.We have to change our fucking attitude towards police.don’t forget they are putting their life to save ours.they also have families but they r doing their duty for the nation..why can’t we all just stay at home and be sensible for once for better tomorrow. Plz be sensible 😡😡😡 pic.twitter.com/lEXD0LJSgM— Harbhajan Turbanator (@harbhajan_singh) March 26, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.