കല്യാണക്കുറിക്ക് പകരം കല്യാണപ്പെട്ടിയുമായി ഭാജി; വിവാഹം ഒക്ടോബര്‍ 29ന്

 


(www.kvartha.com 04.10.2015) ഹര്‍ഭജന്‍ സിങ്‌-ഗീത ബ്രസ വിവാഹം, ഇന്ത്യന്‍ ക്രിക്കറ്റ്- താര ലോകം കാത്തരിക്കുന്ന വിവാഹ മാമാങ്കം ഒക്‌റ്റോബര്‍ 29ന്. കല്യാണം കെങ്കേമമാക്കാനുളള ഒരുക്കങ്ങള്‍ കല്യാണ കുറിയില്‍ നിന്നേ തുടങ്ങി.

എഡി സിങ് ഡിസൈന്‍സ് രൂപകല്‍പന ചെയ്ത കല്ല്യാണക്കുറി സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കല്ല്യാണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് എഡി സിങ് കത്ത് ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്വര്‍ണനൂലു കൊണ്ട് അലങ്കരിച്ച ചുവപ്പുപെട്ടിയാണ് കല്യാണക്കുറിയുടെ രൂപത്തില്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അകത്ത് സ്വര്‍ണപ്ലേറ്റില്‍ ഗീതയുടെയും ഹര്‍ഭജന്റെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പെട്ടികെട്ടുന്ന സ്വര്‍ണ റിബണിലായിരിക്കും ക്ഷണിതാക്കളുടെ പേരെഴുതുക. ഉള്ളില്‍ ക്ഷണക്കത്തിന് പുറമെ ചടങ്ങിനുള്ള പ്രവേശന ടിക്കറ്റും ഒരു പെട്ടി മധുരവുമുണ്ടാകും.

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന രാജകീയ വിവാഹമാണ് ഇരുവരും ആസൂത്രണം ചെയ്തിരിക്കുന്നത്. ജലന്ധറിലെ ഹോട്ടല്‍ ക്ലബ് കബാനയിലാണ് താലിക്കെട്ട്. നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വിരുന്നുമൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ചടങ്ങുകള്‍ക്ക് കൊഴുപ്പേകാന്‍ ഒക്‌ടോബര്‍ 27ന് സംഗീത പരിപാടിയും 28ന് മെഹന്തിയിടല്‍ ചടങ്ങുമുണ്ട്.      

കല്യാണക്കുറിക്ക് പകരം കല്യാണപ്പെട്ടിയുമായി ഭാജി; വിവാഹം ഒക്ടോബര്‍ 29ന്


SUMMARY: Harbhajan Singh and Geeta Basra have been seeing each other for the longest time now. And this October 29 is when they get hitched. Yes, the two lovebirds are getting married this year and thewedding has been finalised already. With almost a countdown of 25 days to their wedding, here's a sneak peek of how theirwedding invite looks like.

The wedding invite which is designed in red and golden speaks of royalty and class with its design. While earlier this year,Shahid Kapoor and Mira Rajput chose blue and beige as the colours for their wedding invite, Harbhajan and Geeta has picked red and golden to do the trick.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia