History | ഏഴില്‍ 6 തവണയും കിരീടം നേടിയ ഇന്‍ഡ്യയുടെ കുത്തകയ്ക്ക് തടയിട്ടത് ബംഗ്ലാദേശ്; വനിതാ ഏഷ്യാ കപ് ക്രികറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം
Sep 27, 2022, 12:47 IST
ധാക: (www.kvartha.com) ഈ വര്‍ഷത്തെ വനിതാ ഏഷ്യാ കപ് ബംഗ്ലാദേശില്‍ നടക്കും. ഒക്ടോബര്‍ ഒന്നിനാണ് ആദ്യ മത്സരം. ഇന്‍ഡ്യയടക്കം ഏഴ് ടീമുകളാണ് ഈ ഏഷ്യാ കപില്‍ പങ്കെടുക്കുന്നത്. ഏഷ്യാ കപിനുള്ള ഇന്‍ഡ്യന്‍ വനിതാ ടീമിനെ സെപ്റ്റംബര്‍ 21ന് പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ടീമിന്റെ നയിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്‍ഡ്യയുടെ ആദ്യ മത്സരം. വനിതാ ഏഷ്യാ കപുമായി ബന്ധപ്പെട്ട ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം.
ആദ്യത്തെ ടൂര്‍ണമെന്റ്:
2004ലാണ് ആദ്യ വനിതാ ഏഷ്യാ കപ് സംഘടിപ്പിച്ചത്. അന്ന് രണ്ട് ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. ഇതില്‍ ഇന്‍ഡ്യയും ശ്രീലങ്കയും തമ്മില്‍ അഞ്ച് ഏകദിനങ്ങള്‍ കളിച്ചു. കപ് ഇന്‍ഡ്യന്‍ ടീം സ്വന്തമാക്കി.
ശ്രീലങ്കയിലാണ് ആദ്യ വനിതാ ഏഷ്യാ കപ് നടന്നത്. ഇതുവരെ ഏഴ് തവണ ഏഷ്യാ കപ് സംഘടിപ്പിച്ചിട്ടുണ്ട്. 2004, 2005, 2006, 2008, 2012, 2016, 2018 വര്‍ഷങ്ങളിലാണ് ടൂര്‍ണമെന്റുകള്‍ നടന്നത്.
ഏറ്റവും കൂടുതല്‍ കപ് നേടിയത്:
ഇന്‍ഡ്യന്‍ വനിതാ ക്രികറ്റ് ടീമാണ് ഏറ്റവും കൂടുതല്‍ തവണ ഏഷ്യാ കപ് നേടിയത്. ആകെ ആറ് തവണ ഏഷ്യാ കപ് നേടിയിട്ടുണ്ട്. 2018ല്‍ മലേഷ്യയിലാണ് അവസാനമായി ഏഷ്യാ കപ് നടന്നത്. ഫൈനലില്‍ ഇന്‍ഡ്യയെ മൂന്ന് വികറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ആദ്യമായി ഏഷ്യാ കപ് സ്വന്തമാക്കി.
എട്ടാം പതിപ്പ്:
ഇന്‍ഡ്യ, ശ്രീലങ്ക, പാകിസ്താന്, മലേഷ്യ, യുഎഇ, തായ്ലന്ഡ്, ബംഗ്ലാദേശ് എന്നീ ഏഴ് ടീമുകളാണ് ഇത്തവണ ഏഷ്യാ കപില്‍ പങ്കെടുക്കുന്നത്. 2018ല്‍ ബംഗ്ലാദേശിനെതിരായ തോല്‍വിക്ക് പകരം വീട്ടാനും ഏഷ്യാ കപ് നേടാനും ഇന്‍ഡ്യന്‍ ടീം ശ്രമിക്കും. ഇന്‍ഡ്യയ്ക്ക് ലീഗ് ഘട്ടത്തില്‍ ആകെ ആറ് മത്സരങ്ങള്‍ കളിക്കാനുണ്ട്. അതിനുശേഷം ആദ്യ നാല് ടീമുകള്‍ സെമിയില്‍ കളിക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, World, Top-Headlines, Asia-Cup, Women’s-Cricket-Asia-Cup, Sports, Cricket, Bangladesh, India, Winner, History, History and Past Winners of Women's Asia Cup Editions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.