History | ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്: കായിക ലോകത്തെ പ്രധാന ടൂർണമെന്റിന്റെ ചരിത്രമറിയാം
Aug 19, 2022, 14:54 IST
ടോക്യോ: (www.kvartha.com) ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് മുമ്പ് ഐബിഎഫ് ലോക ചാംപ്യൻഷിപ് എന്നാണറിയപ്പെട്ടിരുന്നത്. ഓഗസ്റ്റ് 21 മുതൽ 28 വരെ ജപാനിലാണ് ഇത്തവണ ടൂർണമെന്റ് നടക്കുന്നത്. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ് 1977-ൽ സ്വീഡനിലെ മാൽമോയിലാണ് ആദ്യമായി നടന്നത്. ഇത് ആദ്യം സംഘടിപ്പിച്ചത് ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷനാണ് (IBF). പിന്നീട് BWF-ൽ ലയിച്ചു.
കഴിഞ്ഞ 45 വർഷമായി മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി ഏഷ്യ, യൂറോപ്, വടക്കേ അമേരിക എന്നിവിടങ്ങളിൽ ചാംപ്യൻഷിപ് നടന്നു. ഇപ്പോൾ ഈ ടൂർണമെന്റ് അതിന്റെ ജനപ്രീതി കണക്കിലെടുത്ത് എല്ലാ വർഷവും സംഘടിപ്പിക്കുന്നു. 1977 മുതൽ 1983 വരെ മൂന്ന് വർഷത്തിലൊരിലാണ് നടന്നത്. 1985 മുതൽ, 2005 വരെ അത് രണ്ട് വർഷത്തിലൊരിക്കലായി. 2006 മുതലാണ് ഇത് വർഷം തോറും നടക്കാൻ തുടങ്ങിയത്. അതേസമയം ഒളിംപിക്‌സ് നടക്കുന്ന വർഷങ്ങളിൽ ടൂർണമെന്റ് നടക്കാറില്ല.
ഇതുവരെ 21 രാജ്യങ്ങൾ മാത്രമാണ് ടൂർണമെന്റിൽ മെഡലുകൾ നേടിയത്, ഏഷ്യയിൽ പതിനൊന്നും യൂറോപിൽ എട്ട് രാജ്യങ്ങളും വടക്കേ അമേരികയിൽ ഒന്നും ഓഷ്യാനിയയിൽ ഒന്നും രാജ്യങ്ങൾ മെഡൽ നേടി. മെഡൽ നേടാത്ത ഏക ഭൂഖണ്ഡം ആഫ്രികയാണ്.
1977 ലെ ഉദ്ഘാടന മത്സരത്തിലെ വലിയ വിജയി ഡെന്മാർകായിരുന്നു നേടിയത്. ഡാനിഷ് താരങ്ങൾ അഞ്ച് കിരീടങ്ങളിൽ മൂന്നെണ്ണം സ്വന്തമാക്കുകയും ചെയ്തു. 1980-ൽ ജകാർത്തയിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഇൻഡോനേഷ്യ ഒരു കിരീടം ഒഴികെ ബാക്കിയെല്ലാം സ്വന്തമാക്കി. 1983-ലെ പതിപ്പിൽ ചൈന പ്രവേശനം നേടുകയും വനിതാ സിംഗിൾസിലും ഡബിൾസിലും സ്വർണം നേടി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. കൊറിയയും ആദ്യമായി പങ്കെടുത്തിരുന്നു. 1985-ൽ കാൽഗറിയിൽ മൂന്ന് കിരീടങ്ങൾ ചൈനക്കാർ നേടി, അടുത്ത പതിപ്പിൽ അഞ്ച് സ്വർണ മെഡലുകളും അവർ തൂത്തുവാരി.
2021 ൽ സ്പെയിനിലെ ഹ്യൂൽവയിൽ നടന്നു. 49 രാജ്യങ്ങളിൽ നിന്നായി 322 കായികതാരങ്ങൾ പങ്കെടുത്തു. ഈ ടൂർണമെന്റിൽ ഇൻഡ്യ, ദക്ഷിണ കൊറിയയ്‌ക്കൊപ്പം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ രണ്ട് രാജ്യങ്ങളും രണ്ട് മെഡലുകൾ വീതം നേടിയിരുന്നു. ഇതിൽ ഒരു വെള്ളിയും വെങ്കലവും ഉൾപെടുന്നു. സ്പെയിൻ മൂന്നെണ്ണത്തിൽ ഒന്നാമതെത്തി കിരീടം നേടി.

Keywords: History of BWF World Championships, National, News, Top-Headlines, Latest-News, Tokyo, World_Badminton_Championships, Sports, Japan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.