പിറന്നാള്‍ ദിനത്തിലും വ്ലാഡ്മിര്‍ പുടിന്‍ ഹോക്കി മത്സരത്തിന്റെ തിരക്കില്‍

 


(www.kvartha.com 08.10.2015) റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന് ഇന്ന് 63ാം പിറന്നാള്‍. പക്ഷേ പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ലാതെ പുടിന്‍ മറ്റൊരു ആഘോഷത്തിലാണ്. റഷ്യന്‍ ഒഫിഷ്യല്‍സിനും, ടൈക്കൂണ്‍സിനും എതിരേ ഹോക്കി മത്സരത്തില്‍ എന്‍എച്ച്എല്‍ സ്റ്റാര്‍സിന് വേണ്ടി മത്സരിക്കുകയാണ് പുടിന്‍.

പുടിന്‍ ഏഴ് ഗോളുകള്‍ നേടി. 15-10ന് പുടിന്‍ ടീം മത്സരം വിജയിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു, പുടിന്റെ ആത്മാര്‍ഥ സുഹൃത്തുക്കളായ ജെന്നഡി ടിച്ചന്‍കോ, ആര്‍ക്കാഡി റോടെന്‍ബര്‍ദഗ് എന്നിവരായിരുന്നു എതിര്‍ ടീമില്‍ ഉണ്ടായിരുന്നത്.

പുടിന്‍ തന്നെയാണ് വിജയികളായ തന്റെ ടീമിന് ട്രോഫികള്‍ സമ്മാനിച്ചത്.ഹോക്കിയില്‍ റഷ്യയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചു പുടിന് മെഡലും ലഭിച്ചു. മത്സരത്തിനു ശേഷം പ്രസിഡന്റ് ഭരണ കാര്യങ്ങളുടെ തിരക്കുകളിലായി.

കഴിഞ്ഞ വര്‍ഷം പുടിന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത് സൈബീരിയന്‍ വനാന്തരങ്ങളിലെവിടെയോ ആണെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

പിറന്നാള്‍ ദിനത്തിലും വ്ലാഡ്മിര്‍ പുടിന്‍ ഹോക്കി മത്സരത്തിന്റെ തിരക്കില്‍


SUMMARY: Russian President Vladimir Putin spent his 63rd birthday on the ice Wednesday, playing hockey with NHL stars against Russian officials and tycoons. Putin scored seven goals as his star-studded team, which included NHL legends Vyacheslav Fetisov and Pavel Bure, won the game 15-10. The opposing team included Defense Minister Sergei Shoigu as well as Putin’s close friends — tycoons Gennady Timchenko and Arkady Rotenberg.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia