ഭര്‍ത്താവ് പാസ്‌പോര്‍ട്ട് തടഞ്ഞു; വനിതാ ഫുട്‌ബോള്‍ ക്യാപ്റ്റന് ഏഷ്യന്‍കപ്പ് നഷ്ടമാവും
Sep 17, 2015, 14:46 IST
തെഹ്‌റാന്‍: (www.kvartha.com 17.09.2015) ഭര്‍ത്താവ് പാസ്‌പോര്‍ട്ട് തടഞ്ഞതിനെ തുടര്‍ന്ന് ഇറാന്‍ വനിതാ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ നിലോഫര്‍ അര്‍ദലാന് വിദേശത്ത് നടക്കുന്ന സുപ്രധാന ടൂര്‍ണമെന്റ് നഷ്ടമാവും. വീട്ടിലെ തര്‍ക്കങ്ങള്‍ കാരണം ഭര്‍ത്താവ് മഹ്ദി തൗതോഞ്ചിയാണ് അര്‍ദലാന്റെ പാസ്‌പോര്‍ട്ട് തടഞ്ഞ് വെച്ചത്. ഭാര്യയുടെ വിദേശ യാത്ര ഭര്‍ത്താവിന് തടയാമെന്ന ഇറാനിലെ നിയമമാണ് നിലോഫറിന് വിനയായത്.
തിങ്കളാഴ്ചയാണ് മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ അര്‍ദലാന് പങ്കെടുക്കാന്‍ കഴിയില്ലെന്ന വാര്‍ത്ത പുറത്ത് വന്നത്. ഇറാനിയന്‍ വാര്‍ത്താ മാധ്യമമായ ഫരാരുവാണ് ഇക്കാര്യം പുറത്തുവിട്ടത്. മകനെ സ്‌കൂളില്‍ ചേര്‍ക്കുന്ന ദിവസം ഭാര്യ വീട്ടിലുണ്ടാവണമെന്ന ഭര്‍ത്താവിന്റെ വാശിയാണ് ക്യാപ്റ്റന്റെ സ്വപന സാക്ഷാത്ക്കാരത്തിന് തടസമായത്. അതേ സമയം തന്റെ പ്രശ്‌നം പശ്ചാത്യ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് നിലോഫര്‍ അര്‍ദലാന്‍ പറഞ്ഞു.
തനിക്ക് ടൂര്‍ണമെന്റ് നഷ്ടമാവുമെന്ന വാര്‍ത്ത ശരിയാണെന്ന് പറഞ്ഞ നിലോഫര്‍ സ്ത്രീകളുടെ വിദേശ യാത്ര തടയുന്ന നിയമം ഇറാന്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം 'ലേഡി ഗോള്‍' എന്ന പേരില്‍ അറിയപ്പെടുന്ന നിലോഫര്‍ അര്‍ദലാനെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇറാനില്‍ ശക്തമാണ്. കടുത്ത നിയമങ്ങള്‍ നില നില്‍ക്കുന്ന രാജ്യമായ ഇറാനില്‍ 1979ലെ വിപ്ലവത്തിന് ശേഷം വനിതകള്‍ക്ക് കായിക മേഖലയിലടക്കം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Also Read:
ഭര്‍തൃമതിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; 2 യുവാക്കള്‍ പിടിയില്‍
Keywords: Husband snatches passport, Iran football captain to miss Asian Cup, school, Report, Media, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.