മികച്ച ബാറ്റിംഗ് പ്രകടനം; ടെസ്റ്റ് റാങ്കിംഗില്‍ കരിയറിലെ ടോപ് റാങ്കുമായി രോഹിത് ശര്‍മ, ആദ്യ പത്തില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍
Oct 23, 2019, 16:34 IST
ദുബൈ: (www.kvartha.com 23.10.2019) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് റാങ്കിംഗില്‍ മികച്ച നേട്ടം. ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ 722 പോയിന്റുമായി രോഹിത് പത്താം റാങ്കിലെത്തി. രോഹിതിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.
റാഞ്ചിയില്‍ നടന്ന അവസാന ടെസ്റ്റിന് മുമ്പ് 22-ാം സ്ഥാനത്തായിരുന്നു രോഹിത് അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ചുറിയുമായാണ് 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്തിലെത്തിയത്. ഏകദിനത്തില്‍ രണ്ടാം റാങ്കും ട്വന്റി-20യില്‍ എട്ടാം റാങ്കുമാണ് രോഹിതിനുള്ളത്.
ഇതോടെ ആദ്യ പത്തില്‍ നാല് ഇന്ത്യന്‍ താരങ്ങളായി. വിരാട് കോലി രണ്ടിലും ചേത്വേശര്‍ പൂജാര നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുള്ള അജിങ്ക്യ രഹാനെയുമാണ് മറ്റു താരങ്ങള്‍. അതേസമയം അവസാന ടെസ്റ്റില്‍ തിളങ്ങാതിരുന്നത് വിരാട് കോഹ്‌ലിയുടെ റാങ്കിംഗിനെ ബാധിച്ചു. റാഞ്ചി ടെസ്റ്റിന് മുമ്പ് ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തും കോഹ്‌ലിയും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 11 പോയിന്റായി. സ്മിത്തിന് 937ഉം കോലിക്ക് 926ഉം പോയിന്റുമാണുള്ളത്.
വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഒമ്പതാം റാങ്കില്‍ നിന്നാണ് അഞ്ചാം റാങ്കിലെത്തിയത്. പൂജാര നാലാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ബൗളര്‍മാരില്‍ ആദ്യ പത്തിനുള്ളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. ജസ്പ്രീത് ബുംറ ഒരു സ്ഥാനം താഴെപ്പോയി നാലാമതായി. ഏഴാം സ്ഥാനത്തുണ്ടായിരുന്ന അശ്വിന്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുഹമ്മദ് ഷമി ഒരു സ്ഥാനം മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, Rohit Sharma, Cricket Test, South Africa, Indian Team, Players, Dubai, ICC rankings: Rohit Sharma becomes third Indian batsman to be in the top 10 across three formats .

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.