ODI Rankings | ഏഷ്യൻ കപിനൊരുങ്ങുന്ന ഇൻഡ്യൻ വനിതാ താരങ്ങൾക്ക് ആത്മവിശ്വാസമേകി പുതിയ ഏകദിന റാങ്കിംഗ് പുറത്ത്; ഹർമൻപ്രീത് കൗർ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി
Sep 27, 2022, 16:09 IST
ന്യൂഡെൽഹി: (www.kvartha.com) അടുത്തിടെ സമാപിച്ച ഇൻഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമാണ് ഇൻഡ്യൻ വനിതാ താരങ്ങൾ കാഴ്ചവെച്ചത്. പരമ്പര 3-0ന് സ്വന്തമാക്കി ഇൻഡ്യ ചരിത്രം രചിക്കുകയും ചെയ്തു. ഏഷ്യാ കപിനൊരുങ്ങുന്ന ഇൻഡ്യയ്ക്ക് ഇത് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. നിരവധി കളിക്കാരെ ഏകദിന റാങ്കിംഗിൽ മുന്നേറാൻ പരമ്പര സഹായിച്ചിട്ടുണ്ട്.
കാന്റർബറിയിൽ പുറത്താകാതെ 143 റൺസ് നേടിയ ഇൻഡ്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവരും മുന്നേറി. സമീപകാല പരമ്പരകളിലെ മികച്ച പ്രകടനത്തിൽ പല താരങ്ങളും ഏറ്റവും പുതിയ ക്രികറ്റ് റാങ്കിംഗിലും മുന്നേറിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് 40 ഉം 50 ഉം സ്കോർ ചെയ്ത മുൻ ഒന്നാം റാങ്കുകാരിയായ മന്ദാന ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.
പൂജാ വസ്ത്രാകർ (നാല് സ്ഥാനങ്ങൾ ഉയർന്ന് 49ൽ), ഹർലീൻ ഡിയോൾ (46 സ്ഥാനങ്ങൾ ഉയർന്ന് 81ൽ) എന്നിവർ ബാറ്റേഴ്‌സ് പട്ടികയിൽ മുന്നേറിയ മറ്റ് ഇൻഡ്യൻ താരങ്ങളാണ്. ബൗളർമാരിൽ രേണുക സിംഗ് 35 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 35-ാം സ്ഥാനത്തെത്തി. രണ്ടാം മത്സരത്തിൽ 65 റൺസെടുത്ത ഇൻഗ്ലണ്ടിന്റെ ഡാനി വ്യാറ്റ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തിയപ്പോൾ ആമി ജോൺസ് നാല് സ്ഥാനങ്ങൾ ഉയർന്ന് 30-ാം സ്ഥാനത്തെത്തി.
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 88 റൺസും അഞ്ച് വികറ്റും നേടിയതിന് ശേഷം വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ് തന്റെ കരിയറിൽ ആദ്യമായി ഏകദിന ഫോർമാറ്റിൽ ഓൾറൗണ്ടർമാരുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുമ്പ് ടി20യിൽ ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്ന മാത്യൂസ്, ബാറ്റർമാരിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 18-ാം സ്ഥാനത്തും ബൗളർമാരിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

You might also like:
Keywords: ICC Women ODI Rankings, newdelhi,National,News,Top-Headlines,Latest-News,Women’s-Cricket-Asia-Cup,Woman,India,Cricket,Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.