ബ്രസീല്‍ ആരാധകന്‍ ക്ലോവിസ് അക്കോസ്റ്റ അന്തരിച്ചു

 


റിയോ:(www.kvartha.com 17.09.2015) ബ്രസീലിന്റെ 'സൂപ്പര്‍ഫാന്‍' ക്ലോവിസ് അക്കോസ്റ്റ അന്തരിച്ചു. ക്യാന്‍സര്‍ മൂലമാണ് മരിച്ചത് എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറുപതുവയസായിരുന്നു.

2014 ലോകകപ്പില്‍ ബ്രസീല്‍- ജര്‍മ്മനി സെമി ഫൈനലില്‍ ബ്രസീലിന് വേണ്ടി ഹര്‍ഷാരവം മുഴക്കിയ ക്ലോവിസ് അക്കോസ്റ്റയെ ആരും മറന്നിട്ടുണ്ടാവില്ല. ഏഴിന് എതിരെ ഒരു ഗോളിന് ബ്രസീല്‍ മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഡമ്മിയും കെട്ടിപ്പിടിച്ചു കരയുകയായിരുന്നു ഈ ഈ ആരാധകന്‍.

1990 മുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ബ്രസീല്‍ കളിക്കുമ്പോള്‍ സ്റ്റേഡിയത്തിലെ നിറസാന്നിധ്യമായിരുന്നു ക്ലോവിസ്. ലോകകപ്പ് കാണാനായി തന്റെ പിസ റസ്റ്റോറന്റ് പോലും വിറ്റിട്ടുണ്ട് ഇദ്ദേഹമെന്നു കേള്‍ക്കുമ്പോള്‍ മനസിലാകും ആ ആരാധനയുടെ ആഴം.
 
ബ്രസീല്‍ ആരാധകന്‍ ക്ലോവിസ് അക്കോസ്റ്റ അന്തരിച്ചു


SUMMARY:Some sad news out of Brazil. Clovis Acosta Fernandes, one of the most iconic fans in world football, has died at the age of 60.
Fernandes, usually seen clutching a replica of the World Cup trophy, had adorned TV screens around the world for a number of years as he followed his beloved Selecao around the world.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia