ഞാന്‍ അവളുടെ പങ്കാളിയാണ് അധിപനല്ല; ഫോടോയില്‍ ഭാര്യയുടെ മുഖം മറച്ചതിന്റെ പേരില്‍ നേരിട്ട രൂക്ഷ വിമര്‍ശനം വിദ്വേഷ പ്രചാരണത്തിലേക്ക് വഴിമാറിയതോടെ വിശദീകരണവുമായി പഠാന്‍

 



ബറോഡ: (www.kvartha.com 26.05.2021) ഫോടോയില്‍ സഫ ബെയ്ഗിന്റെ ഭാര്യയുടെ മുഖം മറച്ചതിന്റെ പേരില്‍ നേരിട്ട രൂക്ഷ വിമര്‍ശനം വിദ്വേഷ പ്രചാരണത്തിലേക്ക് വഴിമാറിയതോടെ വിശദീകരണവുമായി ക്രികെറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ചിത്രത്തില്‍ മുഖം മറയ്ക്കാനുള്ള തീരുമാനം ഭാര്യയുടേത് മാത്രമാണെന്ന് പഠാന്‍ വ്യക്തമാക്കി. താന്‍ ഭാര്യയുടെ അധിപനല്ലെന്നും പങ്കാളിയാണെന്നും പഠാന്‍ വ്യക്തമാക്കി.

'എന്റെ മകന്റെ അകൗണ്ടില്‍നിന്ന് ഭാര്യ തന്നെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരില്‍ വലിയ തോതില്‍ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ആ ചിത്രം ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതില്‍ തന്റെ മുഖം അവര്‍ മായ്ച്ച് കളഞ്ഞത് അവളുടെ മാത്രം ഇഷ്ടപ്രകാരമാണ്. ഞാന്‍ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓര്‍മിപ്പിക്കുന്നു'  ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഞാന്‍ അവളുടെ പങ്കാളിയാണ് അധിപനല്ല; ഫോടോയില്‍ ഭാര്യയുടെ മുഖം മറച്ചതിന്റെ പേരില്‍ നേരിട്ട രൂക്ഷ വിമര്‍ശനം വിദ്വേഷ പ്രചാരണത്തിലേക്ക് വഴിമാറിയതോടെ വിശദീകരണവുമായി പഠാന്‍


ഇര്‍ഫാന്‍ പഠാന്റെ മകന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിലാണ് സഫയുടെ മുഖം മായ്ച്ച് കളഞ്ഞത്. ഇതോടെ, ഭാര്യയുടെ മുഖം കാണിക്കാന്‍ പഠാന്‍ സമ്മതിക്കുന്നില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പഠാന്‍ രംഗത്തെത്തിയത്.

Keywords:  News, World, International, Sports, Player, Irfan  Pathan, Wife, Photo, Social Media,  I’m her mate, not master: Irfan Pathan responds to criticism over wife’s blurred photo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia