ദക്ഷിണാഫ്രികന്‍ പര്യടനത്തിനുള്ള ഇൻഡ്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനയ്ക്ക് പകരം രോഹിത് വൈസ് ക്യാപ്റ്റന്‍

 


മുംബൈ: (www. kvartha.com 08.12.2021) ദക്ഷിണാഫ്രികയുമായുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇൻഡ്യൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. വൈസ് ക്യാപ്റ്റനായി  രോഹിത് ശര്‍മ എത്തുന്നതാണ് ശ്രദ്ധേയം.
 
ദക്ഷിണാഫ്രികന്‍ പര്യടനത്തിനുള്ള ഇൻഡ്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനയ്ക്ക് പകരം രോഹിത് വൈസ് ക്യാപ്റ്റന്‍

നിലവിൽ ഫോമിൽ അല്ലാത്ത അജിങ്ക്യാ രഹാന, ചേതേശ്വര്‍ പൂജാര എന്നിവർ ടീമിൽ ഇടം നേടി. ന്യൂസിലാൻഡ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജയന്ത് യാദവ്, ശ്രേയസ് അയ്യർ എന്നിവർ സ്ഥാനം നിലനിർത്തി.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര പരിക്കുമൂലം നഷ്ടമായ ഓപെണര്‍ കെ എല്‍ രാഹുൽ തിരിച്ചെത്തിയപ്പോൾ പരമ്പരയ്ക്കിടെ പരിക്കേറ്റ അക്സര്‍ പടേല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലില്ല.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി പകരം ഹനുമാൻ വികാരിയെ ഉൾപെടുത്തി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ശമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ പേസര്‍മാരായി ടീമിലുണ്ട്. വൃദ്ധിമാന്‍ സാഹ രണ്ടാം വികെറ്റ് കീപെറായി ടീമിൽ ഇടം നേടിയപ്പോൾ ശ്രീകര്‍ ഭരത് പുറത്തായി.

18 അംഗ ടീമിന് പുറമെ ദീപക് ചാഹര്‍, നവദീപ് സെയ്നി, അര്‍സാന്‍ നാഗ്‌വാസ്വാലസൗരഭ് കുമാര്‍ എന്നിവരുമുണ്ട്. ഈ മാസം 26ന് സെഞ്ചൂറിയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. ജനുവരി മൂന്ന് മുതല്‍ വാണ്ടറേഴ്സില്‍ രണ്ടാം ടെസ്റ്റ് മത്സരവും 11 മുതല്‍ കേപ്ടൗണില്‍ മൂന്നാം ടെസ്റ്റ് മത്സരവും നടക്കും.

Keywords:  India, National, News, Cricket, Rohit Sharma, South Africa, Top-Headlines, Sports, IND vs SA : Indias squad for Tests against South Africa announced, Rohit Sharma named Vice Captain.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia