കോലിക്ക് സെഞ്ച്വറി, ഇന്ത്യ പൊരുതുന്നു

 


കോലിക്ക് സെഞ്ച്വറി, ഇന്ത്യ പൊരുതുന്നു
നാഗ്പ്പൂര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 297 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ വിരാട് കോലിയുടെയും (103) 99 റണ്‍സെടുത്ത എം എസ് ധോണിയുടെയും പോരാട്ടമാണ് ഇന്ത്യന്‍ സ്കോര്‍ ഇത്രയും എത്തിച്ചത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 330 റണ്‍സാണെടുത്തത്. രണ്ട് വിക്കറ്റ് ശേഷിക്കേ ഇന്ത്യയിപ്പോഴും 33 റണ്‍സ് പുറകിലാണ്.

കോലിയും ധോണിയും അഞ്ചാം വിക്കറ്റിന് പൊരുതിനേടിയ 198 റണ്‍സാണ് ഇന്ത്യയെ കരകയറ്റിയത്. കോലി 295 പന്തില്‍ 11 ഫോറുകളോടെയാണ് 103 റണ്‍സെടുത്തത്. 246 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സറും അടക്കം 99 റണ്‍സെടുത്ത ധോണി റണ്ണൗട്ടാവുകയായിരുന്നു.

നാലിന് 87 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. രവീന്ദ്ര ജഡേജ (12), പിയൂഷ് ചൗള(1) എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് ഇന്ത്യക്ക് നഷ്ടമായത്. ഏഴ് റണ്‍സുമായി ആര്‍ അശ്വിന്‍ ക്രീസിലുണ്ട്. ജയിംസ് ആന്‍ഡേഴ്‌സന്‍ നാലും ഗ്രേം സ്വാന്‍ മൂന്നും വിക്കറ്റ് നേടി.

Key Words: Virat Kohli ,Mahendra Singh Dhoni , Indian bowlers ,England , Cricket Test,  Joe Root , Matt Prior, England batsmen, Kevin Pietersen ,  Ravindra Jadeja , England captain,  Alastair Cook , Ishant Sharma, Jadeja , Piyush Chawla, Root and Prior
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia