ഇന്‍ഡ്യ-ദക്ഷിണാഫ്രിക ക്രികെറ്റ് ടെസ്റ്റില്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്; ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന് അര്‍ധസെഞ്ചുറി

 


സെഞ്ചൂറിയന്‍: (www.kvartha.com 30.12.2021) ഇന്‍ഡ്യ-ദക്ഷിണാഫ്രിക ക്രികെറ്റ് ടെസ്റ്റില്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനം ആറ് വികെറ്റ് കൈയിലുള്ള ദക്ഷിണാഫ്രികയ്ക്ക് വിജയിക്കാന്‍ 211 റണ്‍സ് കൂടി വേണം. ഇന്‍ഡ്യക്ക് ആറ് വികെറ്റും.
< !- START disable copy paste -->
ഇന്‍ഡ്യ-ദക്ഷിണാഫ്രിക ക്രികെറ്റ് ടെസ്റ്റില്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്; ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന് അര്‍ധസെഞ്ചുറി

നാലാം ദിനം 305 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക നാലാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വികെറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ക്രീസിലുണ്ട്.

305 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രികയ്ക്ക് രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് ശമി (mohammed shami) പ്രഹരമേല്‍പിച്ചു. ഒരു റണെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തെയെ ശമി ബൗള്‍ഡാക്കി. സ്‌കോര്‍ 34ലില്‍ നില്‍ക്കെ മുഹമ്മദ് സിറാജ് കീഗാന്‍ പീറ്റേഴ്‌സനെ (17) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ ദക്ഷിണാഫ്രിക സമര്‍ദത്തിലായി.

റാസി വാന്‍ഡര്‍ ഡസനൊപ്പം ഡീന്‍ എല്‍ഗാര്‍ പ്രതിരോധിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ദക്ഷിണാഫ്രിക പതിയെ കളിയിലേക്ക് തിരിച്ചു വന്നു. എന്നാല്‍ 40 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇരുവരും നിലയുറച്ച് കളിക്കാന്‍ തുടങ്ങുന്നതിനിടെ ജസ്പ്രീത് ബുമ്ര ഡസനെ ക്ലീന്‍ ബൗള്‍ഡാക്കി കളി ഇന്‍ഡ്യയുടെ വരുതിയിലാക്കി. 65 പന്തില്‍ 11 റണ്‍സായിരുന്നു ഡസന്റെ സംഭാവന.

ശേഷം നൈറ്റ് വാച്മാനായി എത്തിയ കേശവ് മഹാരാജിനെ ബുമ്ര ബൗള്‍ഡാക്കി. ഇതിനിടെ എല്‍ഗാര്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഇനി ടെംബാ ബാവുമയും ക്വിന്റണ്‍ ഡീ കോകും (Quinton de Kock) വിയാന്‍ മുള്‍ഡറിലുമാണ് ദക്ഷിണാഫ്രികയുടെ പ്രതീക്ഷ. ഇന്‍ഡ്യയ്ക്കായി ബുമ്ര (Jasprit Bumrah) രണ്ടും ശമിയും സിറാജും (Mohammed siraj) ഓരോ വികെറ്റ് വീതവും നേടി. 


Keywords:  News, Sports, Cricket Test, Cricket, South Africa, India, Top-Headlines, India 6 wickets away from win-as South African  collapase in 2nd innings.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia