India at CWG | കോമൺവെൽത് ഗെയിംസിൽ ഇൻഡ്യ നേടിയത് 500 ലധികം മെഡലുകൾ; ഇത്തവണ 2010 ആവർത്തിക്കുമോ? രാജ്യത്തിന്റെ നേട്ടങ്ങളിലേക്ക് തിരിഞ്ഞുനോട്ടം
Jul 21, 2022, 19:56 IST
ന്യൂഡെൽഹി: (www.kvartha.com) കോമൺവെൽത് ഗെയിംസിൽ ഇൻഡ്യ 500-ലധികം മെഡലുകൾ നേടിയിട്ടുണ്ട്, ഇത്തവണ ബർമിംഗ്ഹാമിൽ മെഡലുകൾ വാരിക്കൂട്ടാനായിരിക്കും കായികതാരങ്ങളുടെ പരിശ്രമം. ഗോൾഡൻ ബോയ് നീരജ് ചോപ്ര, പിവി സിന്ധു മുതൽ ഗുസ്തി താരം ബജ്റംഗ് പുനിയ വരെ മെഡൽ പ്രതീക്ഷകളാണ്.
ഇതുവരെ നടന്ന കോമൺവെൽത് ഗെയിംസിന്റെ 21 പതിപ്പുകളിൽ 17 എണ്ണത്തിൽ മാത്രമേ ഇൻഡ്യ പങ്കെടുത്തിട്ടുള്ളൂ. 1934-ലെ രണ്ടാം പതിപ്പ് മുതലാണ് ഇൻഡ്യ പങ്കെടുത്തത്. ഗെയിംസിന്റെ ചരിത്രത്തിലെ 92 വർഷത്തിനിടെ ആകെ 503 മെഡലുകൾ നേടിയിട്ടുണ്ട്. ഇതിൽ 181 സ്വർണവും 173 വെള്ളിയും 149 വെങ്കലവും ഉൾപെടുന്നു. ഷൂടിംഗ്, ഭാരോദ്വഹനം, ഗുസ്തി എന്നീ മൂന്ന് ഇനങ്ങളിൽ നിന്നാണ് ഗെയിംസിലെ ഇൻഡ്യയുടെ ആധിപത്യ പ്രകടനം. 503 മെഡലുകളിൽ, ഇൻഡ്യ ഷൂടിംഗിൽ 135 മെഡലുകളും ഭാരോദ്വഹനത്തിൽ 125 മെഡലുകളും ഗുസ്തിയിൽ 102 മെഡലുകളും നേടി.
ലൻഡനിലെ 1934 ഗെയിംസിൽ ഇൻഡ്യൻ സംഘത്തിൽ ആറ് അത്ലറ്റുകൾ ഉണ്ടായിരുന്നു, അവർ 10 ട്രാക് ആൻഡ് ഫീൽഡ് ഇനങ്ങളിലും ഒരു ഗുസ്തി ഇനത്തിലും മത്സരിച്ചു. ആദ്യ ഗെയിംസിൽ ഇൻഡ്യ ഒരു മെഡൽ നേടിയിരുന്നു. 1930, 1950, 1962, 1986 വർഷങ്ങളിൽ ഇൻഡ്യ പങ്കെടുത്തില്ല, 1938 (സിഡ്നി), 1954 (വാൻകൂവർ) എന്നിവയിൽ മെഡലുകളൊന്നും നേടാതെ താരങ്ങൾ നാട്ടിലേക്ക് മടങ്ങി. കോമൺവെൽത് ഗെയിംസിൽ ഇൻഡ്യയ്ക്ക് ഏറ്റവും മികച്ച വർഷമായിരുന്നു 2010, ഇൻഡ്യ ഈ ഗെയിംസ് സംഘടിപ്പിക്കുകയും സ്വന്തം തട്ടകത്തിൽ 101 മെഡലുകളുമായി മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതിൽ 180 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്.
2010ൽ ഇൻഡ്യ 39 സ്വർണവും 26 വെള്ളിയും 36 വെങ്കലവും നേടിയിരുന്നു. ഇതിന് ശേഷം 2014ൽ ഗ്ലാസ്ഗോയിൽ നടന്ന ഗെയിംസിൽ ഇൻഡ്യ അഞ്ചാം സ്ഥാനത്തായി. ഇവിടെ ആകെ 64 മെഡലുകൾ നേടി. 15 സ്വർണവും 30 വെള്ളിയും 19 വെങ്കലവുമാണ് താരങ്ങൾ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ 26 സ്വർണവും 22 വെള്ളിയും 20 വെങ്കലവും ഉൾപെടെ 66 മെഡലുകളാണ് ഇൻഡ്യ നേടിയത്.
അഭിമാനം കാത്ത ചില അത്ലറ്റുകൾ
പുരുഷൻമാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 1934 ൽ വെങ്കല മെഡൽ സ്വന്തമാക്കി കോമൺവെൽത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇൻഡ്യക്കാരനാണ് റശീദ് അൻവർ. 1958-ൽ കാർഡിഫിൽ നടന്ന പുരുഷന്മാരുടെ 440-യാർഡ് ഇനത്തിൽ ഒന്നാം സ്ഥാനത്തെത്തി, കോമൺവെൽത് ഗെയിംസിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇൻഡ്യക്കാരനായി മിൽഖാ സിംഗ് മാറി. പിസ്റ്റൾ ഷൂടർ ജസ്പാൽ റാണ കോമൺവെൽത് ഗെയിംസിലെ ഏറ്റവും വിജയകരമായ ഇൻഡ്യൻ അത്ലറ്റാണ്, 15 മെഡലുകൾ (ഒമ്പത് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും) അദ്ദേഹം നേടി.

Keywords: Latest-News, World, Top-Headlines, Sports, Commonwealth-Games, Indian Team, Players, England, Country, Winner, Commonwealth Games 2022, India at Commonwealth Games.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.