Cricket | ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ; നാലാം ടെസ്റ്റിൽ 5 വിക്കറ്റിന്റെ വിജയം; പരമ്പര സ്വന്തമാക്കി

 


റാഞ്ചി: (KVARTHA) ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-1ന് ലീഡ് നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 353 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 307 റൺസിന് അവസാനിച്ചു. ഇതിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 145 റൺസിൽ ഒതുങ്ങിയതോടെ ഇന്ത്യക്ക് 192 റൺസിൻ്റെ വിജയലക്ഷ്യം ലഭിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

Cricket | ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ; നാലാം ടെസ്റ്റിൽ 5 വിക്കറ്റിന്റെ വിജയം; പരമ്പര സ്വന്തമാക്കി

നാലാം ദിനം തന്നെ മത്സരം അവസാനിച്ചു. ഇന്ത്യക്കായി ശുഭ്മാൻ ഗിൽ 52 റൺസും ധ്രുവ് ജുറൽ 39 റൺസുമായി പുറത്താകാതെ നിന്നു. നാലാം ദിനത്തിൽ സ്‌കോർ 84ൽ നിൽക്കെ, യശസ്വി ജയ്‌സ്വാളിനെ ജെയിംസ് ആൻഡേഴ്‌സൻ്റെ പന്തിൽ ജോ റൂട്ട് പിടികൂടിയതോടെയാണ് ഇന്ത്യക്ക് ആദ്യ തിരിച്ചടി ലഭിച്ചത്. പിന്നാലെ ടെസ്റ്റ് കരിയറിലെ 17-ാം അർധസെഞ്ചുറി നേടിയ രോഹിത് ശർമയും (55) പുറത്തായി. രജത് പതിദാർ വീണ്ടും പരാജയപ്പെട്ടതോടെ അക്കൗണ്ട് തുറക്കാതെ പവലിയനിലേക്ക് മടങ്ങി. രവീന്ദ്ര ജഡേജയ്ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല.

തുടർച്ചയായ രണ്ട് പന്തുകളിൽ ജഡേജയെയും സർഫറാസ് ഖാനെയും ഹാർട്ട്ലി പവലിയനിലെത്തിച്ചു. ഇതിനുശേഷം ജുറലും ശുഭ്മാനും ഉജ്വലമായി ബാറ്റ് ചെയ്യുകയും വിവേകത്തോടെ മോശം പന്തിൽ ഫോറുകൾ പറത്തുകയും ചെയ്തു. ഇരുവരും പതിയെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. തൻ്റെ ടെസ്റ്റ് കരിയറിലെ ആറാം അർധസെഞ്ചുറിയാണ് ശുഭ്മാൻ നേടിയത്. ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ ഇതാദ്യമായാണ് ഒരു ടീം പിന്തുടർന്ന് ജയിക്കുന്നത്.

Keywords: News, News-Malayalam-News, National, National-News, Sports Cricket, India, India beat England by 5 wickets; win match, pocket series.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia