അന്ധരുടെ ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക്

 


അന്ധരുടെ ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക്
ബാംഗ്ലൂര്‍: പാകിസ്ഥാനെ തോല്‍പിച്ച് അന്ധരുടെ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഫൈനലില്‍ 29 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റിന് 258 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 229 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോടേറ്റ തോല്‍വിക്കുളള പ്രതികാരം കൂടിയായി ഇന്ത്യക്ക് ഈ ജയം.

കേതന്‍ ഭായി (98), പ്രകാശ് ജയരാമൈ(42), അജയ് കുമാര്‍ റെഡി (25) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ നല്‍കിയത്. ഇന്ത്യ അവസാന ഓഞ്ചോവറില്‍ 81 റണ്‍സ് അടിച്ചുകൂട്ടിയതാണ് നിര്‍ണായകമായത്. മുഹമ്മദ് സലീം, മുഹമ്മദ് അക്രം, ഇദ്‌രീസ് സലീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ബാറ്റിംഗില്‍ പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് ജമീല്‍(47), അലി മുര്‍ത്തസ(38), മുഹമ്മദ് അക്രം(32) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.

Key Words: Hosts, India, Blind Cricket, Twenty20 World Cup, Pakistan, Ketan Bhai Patel, Ajay Kumar Reddy, Mohammed Jameel, Mohammed Akram, England, World Cup
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia