T20 World Cup | ടി20 ലോകകപിൽ ദക്ഷിണാഫ്രികയെ അട്ടിമറിച്ച് നെതർലാൻഡ്സ്; സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിന് മുമ്പേ ഇൻഡ്യ സെമി ഫൈനൽ ഉറപ്പിച്ചു
Nov 6, 2022, 10:11 IST
സിഡ്‌നി: (www.kvartha.com) ടി20 ലോകകപിൽ നെതർലാൻഡ്സ് ദക്ഷിണാഫ്രികയെ 13 റൺസിന് അട്ടിമറിച്ചു. നെതർലാൻഡിന്റെ വിജയം ഗ്രൂപ് രണ്ടിലെ സമവാക്യങ്ങളെ മാറ്റിമറിച്ചു. ഇതോടെ ഇൻഡ്യ നേരിട്ട് സെമിയിലെത്തി. അതേസമയം ദക്ഷിണാഫ്രിക സെമി ഫൈനലിൽ നിന്ന് ഏതാണ്ട് പുറത്തായി.
പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്ന ടീം ഗ്രൂപിൽ നിന്ന് സെമി ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം ആവും. ഇരുവരും തമ്മിലുള്ള മത്സരം അല്പസമയത്തിനകം ആരംഭിക്കും. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാന്‍ഡ്സ് 158 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക 145 റൺസിൽ ഒതുങ്ങി.
പോയിന്റ് ടേബിളിൽ ഇൻഡ്യയാണ് ഒന്നാമത്. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അകൗണ്ടിൽ ആറ് പോയിന്റുണ്ട്. ടീം മൂന്ന് മത്സരങ്ങൾ ജയിച്ചു. ഒരു മത്സരം തോറ്റു. ഞായറാഴ്ച സിംബാബ്വെയെ നേരിടാനുണ്ട്.
ദക്ഷിണാഫ്രികയ്ക്ക് അകൗണ്ടിൽ അഞ്ച് പോയിന്റുണ്ട്. ടീം ഏതാണ്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. മത്സരം റദ്ദാക്കിയാൽ മാത്രമേ സെമിയുടെ വാതിലുകൾ ദക്ഷിണാഫ്രികയ്ക്ക് തുറക്കുകയുള്ളൂ.

Keywords: India qualifies for T20 World Cup semifinals after Netherlands beats South Africa, Australia, international, News, World Cup, Pakistan, South Africa, Cricket, Bangladesh, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.