ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ സെമിയില്‍

 


ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ സെമിയില്‍
മെല്‍ബണ്‍: ബല്‍ജിയത്തെ ഒരൊറ്റ ഗോളിന് തോല്‍പിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ സെമിഫൈനലില്‍ പ്രവേശിച്ചു. പതിമ്മൂന്നാം മിനിറ്റില്‍ നിതിന്‍ തിമ്മയ്യയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ബിമല്‍ ലക്രയുടെ ക്രോസില്‍ നിന്നായിരുന്നു നിതിന്റെ നിര്‍ണായക ഗോള്‍.

ഇന്ത്യ എതിര്‍പോസ്റ്റിലേക്ക് പായിച്ച ആദ്യ ഷോട്ടാണ് ഗോളായത്. ഇന്ത്യക്ക് ഒരു പെനാല്‍റ്റികോര്‍ണറേ ലഭിച്ചുളളൂ. ഇതേസമയം ബല്‍ജിയത്തിന് ആറ് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. പക്ഷേ, ഇത് പ്രയോജനപ്പെടുത്താന്‍ ബല്‍ജിയത്തിന് കഴിഞ്ഞില്ല. പ്രതിരോധ താരങ്ങളായ വി ആര്‍ രഘുനാഥ്, രുപീന്ദര്‍ പാല്‍ സിംഗ്, ഗോളി ടി ആര്‍ പൊതുരുണി എന്നിവരുടെ മികച്ച പ്രകടനാണ് ബല്‍ജിയന്‍ ആക്രമണങ്ങളെല്ലാം വിഫലമാവാന്‍ കാരണം.

SUMMARY: India grimly hung on to an early lead to prevail 1-0 over Belgium to advance to the semifinals of the Champions Trophy at the State Hockey Centre here on Thursday

Key Words: India , Belgium , Champions Trophy, State Hockey Centre ,Goal, Quarterfinal , Nitin Thimmaiah, Thimmaiah , Gurmail Singh, Birendra Lakra, V R Raghunath , Rupinder Pal Singh, T R Potunuri,  Olympic Games ,London, Champions Trophy bronze, Australia , England
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia