നെഹ്‌റു കപ്പിന് ബുധനാഴ്ച കിക്കോഫ്‎

 


നെഹ്‌റു കപ്പിന് ബുധനാഴ്ച കിക്കോഫ്‎
ന്യൂഡല്‍ഹി: നെഹ്‌റുകപ്പ് ഫുട്‌ബോളിന് ബുധനാഴ്ച തുടക്കമാവും. നിലവിലെ ജേതാക്കളുമായ ഇന്ത്യ ഉദ്ഘാടന മത്സരത്തില്‍ സിറിയയെ നേരിടും. രാത്രി ഏഴിന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. നിയോ പ്രൈം ചാനല്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.കാമറൂണ്‍, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍.

പുതിയ പരിശീലകന്‍ വിം കൂവര്‍മാന്റെ പരിശീലനത്തിലാണ് ഇന്ത്യയിറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും വിജയികളായ ഇന്ത്യയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏറ്റവും താഴ്ന്ന റാങ്കുള്ള ടീം. ഇപ്പോള്‍ 168ാം റാങ്കിലാണ് ഇന്ത്യ. ബൈച്ചുംഗ് ബൂട്ടിയ,ക്ലൈമാക്‌സ് ലോറന്‍സ്, മഹേഷ് ഗാവ്‌ലി, റെനഡി സിങ് തുടങ്ങിയ പരിചയ സമ്പന്നരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ടീമിന്റ ഭാഗമായിരുന്നു ഇവര്‍. ഇവരുടെ അസാന്നിധ്യത്തില്‍ നായകന്‍ സുനില്‍ ഛെത്രിയുടെ ഉത്തരവാദിത്തം കൂടും. ഗൗര്‍മാംഗി സിങ്, സയ്ദ് റഹിം നബി, ക്ലിഫോര്‍ഡ് മിറാന്‍ഡ, മെഹ്താബ് ഹുസൈന്‍, നിര്‍മല്‍ ഛേത്രി തുടങ്ങിയവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടീമില്‍ മലയാളികള്‍ ആരുമില്ല.


SUMMARY: Footfalls at Nehru Stadium have thinned. The stands are silent most time of the year. Movements on the football turf are restricted too. The ghostly ambience is a reflection of the sport as football craves for attention in the Capital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia