Football Players | ഇന്ത്യൻ അണ്ടർ 23 ടീം മലേഷ്യയ്‌ക്കെതിരെ രണ്ട് സൗഹൃദ ഫുട്‍ബോൾ മത്സരങ്ങൾ കളിക്കും; പി വി വിഷ്ണുവടക്കം 5 മലയാളി താരങ്ങൾ സാധ്യതാ പട്ടികയിൽ

 


ന്യൂഡെൽഹി: (KVARTHA) ഫിഫ അണ്ടർ 23 സൗഹൃദമത്സരങ്ങളുടെ ഭാഗമായി മലേഷ്യൻ പര്യടനത്തിനുള്ള ഇന്ത്യൻ ഫുട്‌ബോൾ സ്‌ക്വാഡിന്റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. മാർച്ച് 22, 25 തിയതികളിലാണ് മലേഷ്യക്കെതിരെ മത്സരം നടക്കുക. മുൻ ഇന്ത്യൻ താരവും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി അസിസ്റ്റന്റ് കോച്ചുമായ നൗശാദ് മൂസയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയൽ വിൽസൺ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോൾ കീപ്പർ കോച്ചുമാണ്.

Football Players | ഇന്ത്യൻ അണ്ടർ 23 ടീം മലേഷ്യയ്‌ക്കെതിരെ രണ്ട് സൗഹൃദ ഫുട്‍ബോൾ മത്സരങ്ങൾ കളിക്കും; പി വി വിഷ്ണുവടക്കം 5 മലയാളി താരങ്ങൾ സാധ്യതാ പട്ടികയിൽ

ക്യാമ്പ് മാർച്ച് 15 ന് ന്യൂഡൽഹിയിൽ ആരംഭിക്കും. ക്യമ്പിൽ നിന്ന് സെലക്ട് ചെയ്യുന്ന 23 അംഗ ടീം 20ന് മലേഷ്യയിലേക്ക് പറക്കും. ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് ഐമൻ, മധ്യനിര താരം വിപിൻ മോഹനൻ, ജംഷഡ്പൂർ എഫ്‌സി താരം മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാൾ താരം പി വി വിഷ്ണു, ഹൈദരാബാദ് എഫ്‌സി താരം അബ്ദുൽ റബീഹ് എന്നിവരാണ് ഇടംപിടിച്ച മലയാളികൾ.

സ്‌ക്വാഡ്: അർഷ് അൻവർ ഷെയ്ഖ്, പ്രഭ്‌സുഖൻ സിങ് ഗിൽ, വിശാൽ യാദവ് (ഗോൾകീപ്പർമാർ), ബികാഷ് യുംനം, ഷിലാൽഡോ സിങ്, ഹർമിങ്പാം,നരേന്ദർ, റോബിൻ യാദവ്, സന്ദീപ് (ഡിഫൻഡർ), അഭിഷേക്, ബ്രിസൺ ഫെർണാണ്ടസ്, മാർക് സൊട്ടൻപ്യൂയ, മുഹമ്മദ് ഐമൻ, ഫിജം സന്തോയ് മീത്തയ്, ത്വയിബ സിങ്, വിപിൻ മോഹനൻ (മിഡ്ഫീൽഡർ), അബ്ദുൽ റബീഹ്, ഗുർക്രീത് സിങ്, ഇർഫാൻ യദ്വാഡ്, ഇസാക്, ഖുമാന്തേം എൻ എം, മുഹമ്മദ് സനാൻ, പ്രതീപ് സുന്ദർ ഗോഗോയ്, സമീർ മുർമു, ശിവശക്തി നാരായണൻ, വിഷ്ണു പി വി (ഫോർവേഡ്).

Keywords:  News, News-Malayalam-News, Kerala, Kerala-News, Sports, India U23s to play two friendlies against Malaysia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia