Second T20 | ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്‍ഡ്യക്ക് മികച്ച സ്‌കോര്‍; സൂര്യകുമാര്‍ യാദവിന് സെഞ്ചുറി

 


മൗണ്ട് മോംഗനൂയി: (www.kvartha.com) ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്‍ഡ്യക്ക് മികച്ച സ്‌കോര്‍. സൂര്യകുമാര്‍ യാദവിന് സെഞ്ചുറി(51 പന്തില്‍ പുറത്തായപ്പോള്‍ 111). സൂര്യയുടെ രണ്ടാം ടി20 സെഞ്ചുറിയാണിത്. മൗണ്ട് മോംഗനൂയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്‍ഡ്യ നിശ്ചിത ഓവറില്‍ ആറ് വികറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എടുത്തു. ടിം സൗതി ന്യൂസിലന്‍ഡിന് വേണ്ടി ഹാട്രികോടെ മൂന്ന് വികറ്റ് നേടി. ലോകി ഫെര്‍ഗൂസണ് രണ്ട് വികറ്റുണ്ട്. മലയാളി താരം സഞ്ജു സംസണ്‍ ഇല്ലാതെയാണ് ഇന്‍ഡ്യ ഇറങ്ങിയത്.

Second T20 | ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്‍ഡ്യക്ക് മികച്ച സ്‌കോര്‍; സൂര്യകുമാര്‍ യാദവിന് സെഞ്ചുറി

മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മത്സരത്തില്‍ പതിഞ്ഞ തുടക്കമാണ് ഇന്‍ഡ്യക്ക് ലഭിച്ചത്. ഓപണറായെത്തിയ റിഷഭ് പന്തിന്റെ (6) വികറ്റാണ് ആദ്യം ഇന്‍ഡ്യക്ക് നഷ്ടമായത്. ലോകി ഫെര്‍ഗൂസണാണ് വികറ്റ്. പന്ത് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 13 പന്തുകളാണ് താരം നേരിട്ടത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണ് ഇന്‍ഡ്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ലോകിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. പിന്നാലെ സൂര്യകുമാര്‍ ക്രീസിലേക്ക്.

ഇതിനിടെ ഇഷാന്‍ കിഷനും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. 31 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും ഉള്‍പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. ഇഷ് സോധിയുടെ പന്തില്‍ ടിം സൗതിക്ക് ക്യാച്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കും (13) അധികം ആയുസുണ്ടായിരുന്നില്ല. ലോകിയുടെ പന്തില്‍ ഹിറ്റ് വികറ്റാവുകയായിരുന്നു താരം. എന്നാല്‍ ഒരറ്റത്ത് സൂര്യ പിടിച്ചുനിന്നു. ഏഴ് സിക്സും 11 ഫോറും ഉള്‍പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.

ഹാര്‍ദിക് പാണ്ഡ്യ (13) പിന്തുണ നല്‍കി. അവസാന ഓവറില്‍ പാണ്ഡ്യ, ദീപക് ഹൂഡ (0), വാഷിംഗ്ടന്‍ സുന്ദര്‍ (0) എന്നിവരെ പുറത്താക്കി സൗതി ഹാട്രിക് പൂര്‍ത്തിയാക്കി. സൂര്യക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.

ഇന്‍ഡ്യ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടന്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിചല്‍, ജയിംസ് നീഷം, മിചല്‍ സാന്റ്നര്‍, ഇഷ് സോഥി, ടിം സൗതി, ആഡം മില്‍നെ, ലോകി ഫെര്‍ഗൂസന്‍.

Keywords: India vs New Zealand: Sensational Suryakumar Yadav smashes second T20 hundred to take India to 191/6, Twenty-20, News, Cricket, Sports, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia