ന്യൂഡല്‍ഹി: ഭൂട്ടാനെതിരെ മറുപടിയില്ലാത്ത 5 ഗോളുകള്‍ നേടി ഇന്ത്യ സെമി പ്രതീക്ഷ കാത്തു. ഇന്ത്യയ്ക്കായി സുനില്‍ ഛേത്രിയും ക്ലിഫോര്‍ഡ് മിറാന്‍ഡയും രണ്ടു ഗോള്‍ വീതം സ്വന്തമാക്കി. കളം നിറഞ്ഞ് കളിച്ച സയ്യിദ് റഹീം നബിയുടെ വകയായിരുന്നു ആദ്യ ഗോള്‍. ഗ്രൂപ്പ് എയിലെ മറ്റൊരു കളിയില്‍ അഫ്ഗാനിസ്താന് 3-1ന് ശ്രീലങ്കയെ തോല്പിച്ചു. തുടക്കത്തിലേ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭൂട്ടാന് പ്രതിരോധത്തെ കടുത്ത സമ്മര്‍ദത്തിലാക്കാനും ആതിഥേയരുടെ മുന്നിരയ്ക്കായി. മുന്‍നിരയില്‍ ഛേത്രിയും ലാല്‍പെഖുലയും താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ റഹീം നബിയായിരുന്നു ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.