നിലവിൽ ഇൻഡ്യയുടെതാണ് ലോകത്തിലേ ഏറ്റവും മികച്ച ബൗളിംഗ് നിരയെന്ന് ഇതിഹാസ താരം സചിന് തെൻഡുൽകർ
Aug 18, 2021, 15:07 IST
മുംബൈ: (www.kvartha.com 18.08.2021) ലോർഡ്സ് ക്രികെറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇൻഡ്യൻ ടീമിനെ കായിക ലോകം പ്രശംസ കൊണ്ട് മൂടുകയാണ്. ഇപ്പോഴിതാ ഇതിഹാസ താരം സചിൻ തെൻഡുൽകർ ഇൻഡ്യൻ ബൗളിംഗ് നിരയെ അഭിനന്ദിച്ചിരിക്കുകയാണ്. നിലവിൽ ഇൻഡ്യയുടെതാണ് ലോകത്തിലേ ഏറ്റവും മികച്ച ബൗളിംഗ് നിരയെന്നാണ് സചിന് പിടിഐയോട് പറഞ്ഞു.
ഇത് ഇൻഡ്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണോ എന്ന് ഞാന്‍ പറയില്ല. കാരണം വിവിധ കാലഘട്ടങ്ങളിലെ ബൗളിംഗ് നിരകളെ അക്കാലത്തെ ബാറ്റിംഗ് നിര കൂടി കണക്കിലെടുത്താണ് താരതമ്യം ചെയ്യേണ്ടത്. നമ്മൾക്ക് സഹീറിന്റെയും ശ്രീനാഥിന്റെയും കപിലുമെല്ലാം കളിച്ച കാലഘട്ടം നോക്കിയാൽ മനസിലാവും. പക്ഷെ നിലവിൽ ഇൻഡ്യയുടേതാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിര. ഇൻഡ്യൻ ബൗളര്‍മാര്‍ പ്രതിഭയും കഴിവും അച്ചടക്കവുമുള്ളവരാണ്. ശാരീരികക്ഷമതക്കുവേണ്ടി നല്ലവണം കഠിനാധ്വാനം ചെയ്യാനും അവർ തയാറണെന്നും സചിൻ പറഞ്ഞു.
രോഹിത് ശര്‍മ ടെസ്റ്റ് ബാറ്റ്സ്മാനെന്ന നിലയില്‍ നല്ലവണം വളര്‍ന്നുവെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് താരത്തിന് ബാറ്റ് ചെയ്യാന്‍ അറിയുമെന്ന് തെളിച്ചിരിക്കുകയാന്നെനും സചിന് കൂടിചേർത്തു. ലോര്‍ഡ്സിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും രോഹിത് ആദ്യ ഇന്നിംഗ്സില്‍ 83 റണ്‍സെടുത്തു. ഇൻഡ്യക്ക് മികച്ച തുടക്കം നല്കാന് താരത്തിന് കഴിയുന്നുണ്ട്.
ആദ്യ ഇന്നിംഗ്സിന്റെ തുടക്കത്തിൽ രോഹിത്താണ് ഇൻഡ്യയെ നയിച്ചത്. കെ എൽ രാഹുല്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തു. രോഹിത് അസാമാന്യ കളിക്കാരനാണ്. പന്തുകൾ ലീവ് ചെയ്യുന്നതിലും പ്രതിരോധിക്കുന്നതിലും അദ്ദേഹം ഒരുപോലെ മികവ് കാട്ടുന്നു. ഇൻഗ്ലൻഡിലെ രോഹിത്തിന്റെ കളി കാണുമ്പോള്‍ അയാള്‍ ടെസ്റ്റ് ബാറ്റ്സ്മാനെന്ന നിലയില്‍ നല്ലവണം വളര്‍ന്നുവെന്ന് തോന്നുന്നുവെന്നും സചിന് പറഞ്ഞു.
Keywords: Sports, News, Mumbai, India, Cricket Test, England, Sachin Tendulker, Rohit Sharma, Indian bowling attack is-the best in the world says-SachinTendulkar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.