ന്യൂഡെല്‍ഹി: കൊച്ചി പഴയ കൊച്ചി അല്ലായിരിക്കാം.. പക്ഷേ സച്ചിന് എന്നും ആ പഴയ സച്ചിന് തന്നെയാണ്. അതിന് ഉദാഹരണമാണ് ഇന്ത്യന്‍ ഫുട്ബാള്‍ ലീഗില്‍ കൊച്ചി ടീമിനായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിലെ പല ക്രിക്കറ്റ് ഗ്രൗണ്ടുകളും സച്ചിനെ ഓര്‍ക്കുന്നത് ഒരു പക്ഷേ ആ ഗ്രൗണ്ടില്‍ സച്ചിന് അടിച്ചു കൂട്ടിയ സെഞ്ച്വറിയുടെ കണക്കുകളിലായിരിക്കാം. എന്നാല്‍ സച്ചിന്റെ ബൗളിങ്ങ് ചരിത്രത്തില്‍ ഒരു വേദിമാത്രമേ ഉള്ളൂ. അതാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം.
സച്ചിന്റെ കരിയറില്‍ രണ്ടു തവണ നേടിയിട്ടുള്ള അഞ്ച് വിക്കറ്റ് നേട്ടം കൊച്ചിയില്‍ നിന്നുമാത്രമാണ്. ആദ്യം ഓസ്ട്രേലിയക്കെതിരെയും രണ്ടാമത് ചിരവൈരികളായ പാകിസ്ഥാനെതിരെയും. എന്നാല്‍ ബാറ്റിംഗില്‍ വമ്പന്‍ സ്കോറുകള്‍ കണ്ടെത്താന്‍ കൊച്ചി സച്ചിനെ സഹായിച്ചിട്ടില്ല. ഒരു പക്ഷേ അതുകൊണ്ട് തന്നെയായിരിക്കാം സച്ചിന് കൊച്ചിയെ ഓര്‍മയില്‍ സൂക്ഷിക്കുന്നതും. ആന്ധ്രയിലെ പി.വി.പി ഗ്രൂപ്പുമായി ചേര്‍ന്നാണ് സച്ചിന് കൊച്ചിക്കായി ശ്രമിക്കുന്നത്. ടെന്നീസ് താരം മഹേഷ്ഭൂപതിയും കൊച്ചിയെ രണ്ടാമതായി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ടീമുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്പാനിഷ് ലീഗില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായി ചേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് സൗരവ് ഗാംഗുലിക്ക് കൊല്‍ക്കത്ത ടീമിനെ വാങ്ങാനാണ് താല്പര്യം. പക്ഷേ ഷാരൂഖാന് ഡെല്ഹിയോടാണ് പ്രിയം. ലേലത്തില്‍ പങ്കെടുക്കാനുള്ള തീയതി വെള്ളിയാഴ്ച അവസാനിച്ചു. മുപ്പത് ഫ്രാഞ്ചൈസികളാണ് ടീമുകളെ വാങ്ങാന്‍ രംഗത്തുള്ളത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.