Stampede | ഇന്‍ഡ്യോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം; നിരവധി പേര്‍ക്ക് പരിക്ക്

 


ജകാര്‍ത: (www.kvartha.com) ഇന്‍ഡ്യോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചതായി റിപോര്‍ട്. 180 പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡ്യോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ മലംഗിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് ദാരുണ സംഭവം.

പെര്‍സെബയ 3-2 ന് മത്സരം ജയിച്ചതിന് പിന്നാലെ തോറ്റ ടീമിന്റെ ആരാധകര്‍ ഗ്രൗന്‍ഡിലേക്ക് ഇരച്ചുകയറുകയായിരുന്നു. കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

Stampede | ഇന്‍ഡ്യോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം; നിരവധി പേര്‍ക്ക് പരിക്ക്

സംഭവത്തെ തുടര്‍ന്ന് ഇന്‍ഡ്യോനേഷ്യന്‍ ടോപ് ലീഗ് ബിആര്‍ഐ ലിഗ് മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി ഇന്‍ഡ്യോനേഷ്യയിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ (PSSI) വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Keywords: News, Indonesia, World, Football, Sports, Death, Injured, Police, Indonesia police say 127 people killed after stampede at football match.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia