ഐ പി എല്‍ മത്സരം പാതിവഴിയില്‍ നിര്‍ത്തിവച്ചെങ്കിലും റാഞ്ചിയിലേക്കുള്ള മടക്കം നീട്ടിവച്ച് ധോണി; എല്ലാവരും സുരക്ഷിതരായി മടങ്ങിയിട്ടു മാത്രമേ താരം നാട്ടിലേക്കുള്ളൂ

 


മുംബൈ: (www.kvartha.com 06.05.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണ്‍ ഇന്ത്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പാതിവഴിയില്‍ നിര്‍ത്തിവച്ചെങ്കിലും, സ്വദേശമായ റാഞ്ചിയിലേക്കുള്ള മടക്കം നീട്ടിവച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. വിദേശ താരങ്ങള്‍ ഉള്‍പെടെ എല്ലാവര്‍ക്കും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയിട്ടു മാത്രമേ ടീം ഹോടെല്‍ വിടൂ എന്നാണ് ധോണിയുടെ തീരുമാനമെന്നാണ് സിഎസ്‌കെ ടീം വൃത്തങ്ങള്‍ അറിയിച്ചത്. ഐ പി എല്‍ മത്സരം പാതിവഴിയില്‍ നിര്‍ത്തിവച്ചെങ്കിലും റാഞ്ചിയിലേക്കുള്ള മടക്കം നീട്ടിവച്ച് ധോണി; എല്ലാവരും സുരക്ഷിതരായി മടങ്ങിയിട്ടു മാത്രമേ താരം നാട്ടിലേക്കുള്ളൂ
ചെന്നൈ സൂപര്‍ കിങ്‌സ് പരിശീലക സംഘാംഗങ്ങളായ മൈക് ഹസി, ലക്ഷ്മിപതി ബാലാജി എന്നിവര്‍ക്ക് ഉള്‍പെടെ കോവിഡ് സ്ഥിരീകരിച്ച ഗുരുതര സാഹചര്യത്തിലാണ് ഐപിഎല്‍ 14-ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ താരങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ നിരോധനമേര്‍പെടുത്തിയതാണ് കാരണം. ടീമംഗങ്ങളും പരിശീലക സംഘാംഗങ്ങളും ഉള്‍പെടെ എല്ലാവരും നാട്ടിലേക്കു മടങ്ങിയിട്ടു മാത്രമേ താന്‍ ടീം ഹോടെല്‍ വിടൂ എന്ന തീരുമാനം ധോണി എല്ലാവരെയും അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേദിയായത് ഇന്ത്യയായതിനാല്‍ വിദേശ താരങ്ങള്‍ക്കും വിദേശികളായ പരിശീലക സംഘാംഗങ്ങള്‍ക്കും നാടുകളിലേക്കു മടങ്ങിപ്പോകാന്‍ സൗകര്യമൊരുക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നാണ് ധോണിയുടെ നിര്‍ദേശം.

'ടീം ഹോടെല്‍ വിടുന്ന അവസാനത്തെ വ്യക്തി താനായിരിക്കുമെന്ന തീരുമാനം മഹി ഭായി എല്ലാവരെയും അറിയിച്ചിട്ടുണ്ട്. വിദേശ താരങ്ങള്‍ ഉള്‍പെടെയുള്ളവരെ ആദ്യം തിരിച്ചയയ്ക്കാന്‍ നടപടിയെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. അതിനുശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ അവസരമൊരുക്കണം. എല്ലാവരും സുരക്ഷിതരായി മടങ്ങിയശേഷമാകും ധോണി റാഞ്ചിയിലേക്ക് വിമാനം കയറുക' ചെന്നൈ സൂപര്‍ കിങ്‌സുമായി ബന്ധപ്പെട്ട വ്യക്തിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.

Keywords:  IPL 2021: MS Dhoni delays return to Ranchi, will wait for all his teammates to depart - Report, Mumbai, News, IPL, Cricket, Mahendra Singh Dhoni, National, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia