Ben Stokes | ഐപിഎൽ ലേലം: ഒന്നല്ല, ഈ അഞ്ച് ടീമുകൾ ബെൻ സ്റ്റോക്‌സിനെ കണ്ണുവെക്കുന്നത്

 


കൊച്ചി: (www.kvartha.com) ഐപിഎൽ ലേലം ഡിസംബർ 23ന് കൊച്ചിയിൽ നടക്കും. 10 ടീമുകൾ നിരവധി കളിക്കാരെ ലേലം വിളിക്കും. അതേസമയം, ലേലത്തിനായുള്ള കളിക്കാരുടെ പട്ടികയിൽ ഏറ്റവും ഡിമാൻഡുള്ള താരങ്ങളിൽ ഒരാൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ്. ഈ ലേലത്തിൽ ബെൻ സ്‌റ്റോക്‌സിന് ഏറ്റവും കൂടുതൽ തുക ലഭിച്ചേക്കുമെന്ന് ഊഹിക്കപ്പെടുന്നു. എന്നിരുന്നാലും ഏത് ടീമാണ് ഈ ഇംഗ്ലീഷ് താരത്തെ നേടുക എന്ന് ഭാവിയിൽ മാത്രമേ അറിയൂ. അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടീമുകളെ അറിയാം.           
                    
Ben Stokes | ഐപിഎൽ ലേലം: ഒന്നല്ല, ഈ അഞ്ച് ടീമുകൾ ബെൻ സ്റ്റോക്‌സിനെ കണ്ണുവെക്കുന്നത്

ലക്നൗ സൂപ്പർ ജയന്റ്‌സ്

ബെൻ സ്റ്റോക്‌സിനെ ടീമിൽ ഉൾപ്പെടുത്തി മത്സരം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന കെഎൽ രാഹുലിന്റെ ടീം ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് ഈ പട്ടികയിൽ ഒന്നാമത്. നിലവിൽ 23.35 കോടി രൂപ കീശയിലുള്ള ലക്നൗ, ഓൾറൗണ്ടറുടെ കഴിവിന് പിന്നാലെയാണ്. ബെൻ സ്റ്റോക്സിനെ ലക്ഷ്യമിടാൻ അവർ ഇതിനകം ജേസൺ ഹോൾഡറെ ഒഴിവാക്കി. ബെൻ സ്റ്റോക്സിനെ ടീമിൽ ഉൾപ്പെടുത്താൻ ലക്നൗ പരമാവധി ശ്രമിക്കുമെന്ന് ടീം ഇന്ത്യയുടെ മികച്ച സ്പിന്നർ അശ്വിനും പറഞ്ഞിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സ്

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് മികച്ച ബൗളർ മാത്രമല്ല, മികച്ച ബാറ്റ്സ്മാൻ കൂടിയാണ്. അതുകൊണ്ട് തന്നെ എംഎസ് ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. ബെൻ സ്‌റ്റോക്‌സിനെ സിഎസ്‌കെ ലക്ഷ്യം വെക്കും. ഫ്രാഞ്ചൈസി ചില നല്ല കളിക്കാരെ ഉറ്റുനോക്കുന്നു, കഴിഞ്ഞ സീസൺ സിഎസ്‌കെയ്ക്ക് മോശമായിരുന്നു. ഇക്കുറി ധോണിയുടെ ക്യാപ്റ്റൻസിയിൽ മിന്നും താരങ്ങളുടെ പടയുമായി കളത്തിലിറങ്ങി മത്സരം ജയിച്ച് അഞ്ചാം തവണയും ഐപിഎൽ ട്രോഫി നേടണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. നേരത്തെ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിൽ ധോണിക്കൊപ്പം സ്റ്റോക്സ് കളിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യൻസ്

അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ഒരിക്കൽ കൂടി കിരീടം നേടുക എന്ന ഉദ്ദേശത്തോടെ സ്റ്റോക്‌സിനെ ലേലത്തിൽ പിടിച്ചേക്കാം. മുംബൈ ടീമിന് മികച്ച ഒരു ഓൾറൗണ്ടറെ ആവശ്യമുണ്ട്, അതിനാൽ സ്റ്റോക്‌സിനെ വാങ്ങാൻ അവർ മുന്നിട്ടിറങ്ങിയേക്കും. അങ്ങനെ ചെയ്യാൻ സാധിച്ചാൽ രോഹിത് ശർമയുടെ ടീമിന്റെ കരുത്ത് ഇരട്ടിയാകും, ഒരുപക്ഷേ ഒരിക്കൽ കൂടി ടീമിന് കിരീടം നേടാനായേക്കും.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സിന്റെ കയ്യിൽ 3.45 കോടി രൂപ ബാക്കിയുണ്ട്. മായങ്ക് അഗർവാളിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കിയ പഞ്ചാബ് ശിഖർ ധവാന് ക്യാപ്റ്റൻസിയുടെ ചുമതല നൽകി. ഇത്തവണ ടീമിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. അതിനാൽ ബെൻ സ്റ്റോക്‌സിനെ ടീമിൽ ഉൾപ്പെടുത്താൻ പഞ്ചാബ് മുതിർന്നേക്കാം.

സൺറൈസ് ഹൈദരാബാദ്

ഐപിഎൽ 2017ലെ ഏറ്റവും വിലകൂടിയ താരമായിരുന്നു ബെൻ സ്റ്റോക്സ്. ഈ ഇടംകൈയ്യൻ ഓൾറൗണ്ടറെ വാങ്ങാനുള്ള ഏറ്റവും വലിയ ലേലമാണ് ഹൈദരാബാദ് നടത്തുന്നത്. ഹൈദരാബാദ് ഈ വർഷം കെയ്ൻ വില്യംസിനെ ഒഴിവാക്കിയിരുന്നു. ഹൈദരാബാദിന് മികച്ച താരങ്ങളുടെ കുറവുണ്ട്, കൂടാതെ ഓൾറൗണ്ടർമാരുടെ കുറവും ഉണ്ട്, അതിനാൽ ബെൻ സ്റ്റോക്സിനെ സ്വാന്തമാക്കാൻ ശ്രമിക്കുന്നതായാണ് വിവരം.

Keywords:  Kerala,Kochi,News,Top-Headlines,IPL-2023-Auction,Cricket,Sports, IPL 2023 Auction: all-rounder on every IPL team's wishlist
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia